ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇത്തരത്തില്‍ പറഞ്ഞത്.
കാര്‍ഷിക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീരാണ്. രാഹുല്‍ ഗാന്ധിയുടെ സഹോദരി ഭര്‍ത്താവ് ആണ് രാജ്യത്ത് എറ്റവും അധികം കര്‍ഷകരുടെ ഭൂമി കൈയേറിയവരില്‍ ഒരാള്‍ എന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാഹുല്‍ ഗാന്ധി രംഗത്ത് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് സ്മൃതി ഇറാനിയുടെ പ്രതികരണം.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 31ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഡല്‍ഹിയിലെ വിവിധ അതിര്‍ത്തികളില്‍ കൊടും തണുപ്പ് വകവയ്ക്കാതെ കര്‍ഷകരുടെ പ്രതിഷേധം തുടരുകയാണ്.
Discussion about this post