ഹൈദരാബാദ്: സ്റ്റൈല്‍ മന്നന് രജനീകാന്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രക്തസമ്മര്‍ദ്ദത്തിലുണ്ടായ വ്യതിയാനത്തെ തുടര്‍ന്ന് ഇന്ന് രാവിലെ ആണ് താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താരമിപ്പോള്‍ അപ്പോളോ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്.
അതേസമയം താരത്തിന് കൊവിഡ് ലക്ഷണങ്ങളൊന്നും ഇല്ലെന്നും ആരോഗ്യനില തൃപ്തികരമാണെന്നുമാണ് അപ്പോളോ ഹോസ്പിറ്റലിലെ ഡോക്ടര്‍മാര്‍ അറിയിച്ചത്.
രജനീകാന്തിന്റെ ചിത്രീകരണം നടന്നുക്കൊണ്ടിരിക്കുന്ന അണ്ണാത്തെയുടെ സെറ്റില്‍ എട്ട് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചിത്രത്തിന്റെ ചിത്രീകരണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്.
Rajinikanth admitted to hospital this morning after showing severe fluctuation in blood pressure. He'll be investigated & monitored closely till his bp settles down before being discharged. He doesn't have any other symptoms & is hemodynamically stable: Apollo Hospital, Hyderabad pic.twitter.com/lQYPErCFRk
— ANI (@ANI) December 25, 2020
Discussion about this post