ന്യൂഡല്‍ഹി: കര്‍ഷക പ്രതിഷേധം ആളിക്കത്തുന്നതിനിടെ കര്‍ഷക കുടുംബങ്ങള്‍ക്ക് ധനസഹായവുമായി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കര്‍ഷക കുടുംബങ്ങള്‍ക്കായി പ്രധാനമന്ത്രി 18,000 കോടി രൂപ അനുവദിച്ചു. പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിയുടെ ഭാഗമായാണ് തുക അനുവദിച്ചത്.
ഒമ്പതു കോടി കര്‍ഷക കുടുംബങ്ങള്‍ക്കായാണ് തുക അനുവദിച്ചിരിക്കുന്നത്. രാജ്യമെമ്പാടുമുള്ള ഒമ്പതു കോടി കര്‍ഷകരുമായി സംവദിക്കുന്നതിന് ഇടയിലാണ് പണം അനുവദിക്കുന്ന കാര്യം പ്രധാനമന്ത്രി അറിയിച്ചത്. കര്‍ഷകരുടെ അക്കൗണ്ടിലേക്ക് പണം നേരിട്ട് എത്തിക്കുകയാണ് ചെയ്യുന്നത്.
വിവാദ കാര്‍ഷിക നിയമങ്ങക്കെതിരെ ലക്ഷക്കണക്കിനു കര്‍ഷകര്‍ അതിശക്തമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് കര്‍ഷകര്‍ക്കായി 18,000 കോടി രൂപ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ എത്തിയിരിക്കുന്നത്. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയിയുടെ ജന്മദിനമായ ഇന്ന് 2000 രൂപ കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തും.
ഇടനിലക്കാരോ കമ്മിഷനോ ഇല്ലാതെയാണ് 18,000 കോടി രൂപ നേരിട്ടു കര്‍ഷകരുടെ അക്കൗണ്ടിലേക്കു കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത്. ചെറുകിട കര്‍ഷകര്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് മൂന്നു തവണയായി പിഎം-കിസാന്‍ പദ്ധതിയുടെ ഭാഗമായി അക്കൗണ്ടിലേക്കു നേരിട്ടു നല്‍കുന്നത്.
കര്‍ഷക സമരത്തിന്റെ പേരില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ രാജ്യത്തിന്റെ സമ്പദ്ഘടന തകര്‍ക്കുകയാണെന്ന് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. ബംഗാളിലെ കര്‍ഷകര്‍ക്കു വേണ്ടി ഒരിക്കല്‍ പോലും ശബ്ദം ഉയര്‍ത്താത്തവര്‍ ഇപ്പോള്‍ പഞ്ചാബിലെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്കു വേണ്ടി രംഗത്തെത്തിയിരിക്കുകയാണ്. കാര്‍ഷിക നിയമങ്ങളെ എതിര്‍ക്കുക വഴി രാഷ്ട്രീയ അജണ്ട നടപ്പാക്കാനാണു ചില പാര്‍ട്ടികളുടെ ശ്രമമെന്നും കര്‍ഷകരെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു.
Discussion about this post