ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്ത ദാസിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. മുന്‍ ഫിനാന്‍സ് സെക്രട്ടറിയും നിലവില്‍ ഫിനാന്‍സ് കമ്മീഷന് മെമ്പറും കൂടിയാണ് ശക്തികാന്ത ദാസ്.
ഊര്‍ജിത് പട്ടേല്‍ രാജി വച്ച ഒഴിവിലെക്കാണ് ശക്തികാന്ത ദാസിനെ നിയമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് ഇന്നലെയായിരുന്നു ഊര്‍ജിത് പട്ടേല്‍ രാജി വച്ചത്.
നോട്ട് നിരോധനത്തെ ശക്തമായി അനുകൂലിച്ച് രംഗത്ത് എത്തിയ വ്യക്തിയായിരുന്നു ശക്തികാന്ത ദാസ്. നോട്ട് അസാധുവാക്കല്‍ സമയത്ത് ഇക്കണോമിക് അഫയേഴ്സ് സെക്രട്ടറിയായിരുന്നു ശക്തികാന്ത ദാസ്.
ഇന്ത്യന്‍ ബാങ്ക്, ഒഎന്‍ജിസി, എല്‍ഐസി എന്നിവയുടെ ഡയറക്ടറായി പ്രവര്‍ത്തിച്ച ശക്തികാന്ത ദാസ് കേന്ദ്രസര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും, തമിഴ്നാട് സര്‍ക്കാരിലും വിവിധ ഉന്നത പദവികളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്
എന്തായാലും കേന്ദ്ര സര്‍ക്കാരിന്റെ ഇഷ്ടക്കാരനെ ഗവര്‍ണറായി നിയമിക്കുന്നതില്‍ നിന്ന് റിസര്‍വ് ബാങ്കിനു മേല്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമായ പിടിമുറുക്കുകയാണ് എന്ന് വേണം മനസ്സിലാക്കാന്‍
Discussion about this post