ന്യൂഡല്‍ഹി: ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ക്കെതിരെ കരിങ്കൊടി കാണിച്ച സംഭവത്തില്‍ കര്‍ഷകര്‍ക്കെതിരെ കാലപശ്രമത്തിന് കേസെടുത്തു. ഹരിയാന പോലീസിന്റേതാണ് നടപടി. 13 കര്‍ഷകര്‍ക്ക് എതിരെയാണ് കേസെടുത്തത്. കഴിഞ്ഞ ദിവസം മനോഹര്‍ ലാല്‍ ഖട്ടര്‍ക്ക് നേരെ കര്‍ഷകര്‍ കരിങ്കൊടി കാണിച്ചിരുന്നു.
അംബാലയിലെ ഒരു പൊതുപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖട്ടറുടെ വാഹനവ്യൂഹത്തിന് നേരെ കരിങ്കൊടി വീശി ഒരു കൂട്ടം കര്‍ഷകര്‍ എത്തിയത്. ഹരിയാന മുനിസിപ്പല്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട റാലിയെ അഭിസംബോധന ചെയ്യാനെത്തിയതായിരുന്നു ഖട്ടര്‍. അംബാലയില്‍ എത്തിയപ്പോഴായിരുന്നു കര്‍ഷകരുടെ പ്രതിഷേധം.
കര്‍ഷകപ്രതിഷേധം തടയാന്‍ പ്രദേശത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഹരിയാന സര്‍ക്കാര്‍ സ്വീകരിച്ചിരുന്നത്. എന്നാല്‍ ചൊവ്വാഴ്ച മുതല്‍ പ്രദേശത്തേക്ക് പ്രതിഷേധത്തിനായി കര്‍ഷകര്‍ എത്തുകയായിരുന്നു.