ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപി മാര്‍ രാഷ്ട്രപതി ഭവനത്തിലേക്ക് നടത്താനിരുന്ന മാര്‍ച്ചിന് അനുമതി നിഷേധിച്ച് ഡല്‍ഹി പോലീസ്. കോണ്‍ഗ്രസ് ആസ്ഥാനത്തിന് സമീപം 144 പ്രഖ്യാപിച്ചിട്ടുമുണ്ട്.
മൂന്ന് നേതാക്കള്‍ക്ക് മാത്രമാണ് രാഷ്ട്രപതി ഭവനിലേക്ക് പോകാന്‍ അനുമതി നല്‍കിയിരിക്കുന്നത്. ഇന്ന് രാവിലെ 10.30നാണ് രാഹുല്‍ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് നടത്താനിരുന്നത്. വിജയ് ചൗക്കില്‍ നിന്ന് രാഷ്ട്രപതി ഭവനിലേക്കായിരുന്നു മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചിരുന്നത്. രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനവും ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും.
അതേസമയം കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 29ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനായിരം കര്‍ഷകര്‍ ഇന്ന് രാജസ്ഥാന്- ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും. ഇതോടെ ഡല്‍ഹി- ജയ്പൂര്‍ ദേശീയപാത പൂര്‍ണമായും സ്തംഭിക്കും.
കൊടും തണുപ്പ് പോലും വകവയ്ക്കാതെ ആണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതിനോടകം മുപ്പത്തിനാല് കര്‍ഷകരാണ് മരിച്ചത്. എന്നാല്‍ കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരഭൂമിയില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.
Only the leaders, who have permission, will be allowed (to go to Rashtrapati Bhavan): Chanakyapuri ACP Pragya pic.twitter.com/BUVYt4nUmv
— ANI (@ANI) December 24, 2020
Discussion about this post