അസാധാരണ പുക കണ്ടതിനാല്‍ ഇന്‍ഡിഗോ വിമാനം അടിയന്തരമായി കൊല്‍ക്കത്തയില്‍ ഇറക്കി. വിമാനത്തില്‍ 136 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാരും ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് അധിക്യതര്‍ അറിയിച്ചു.
യാത്രക്കാര്‍ വിമാനത്തിനകത്തിരിക്കുന്ന സമയത്ത് പൊടുന്നനെയാണ് പുക വരാന്‍ തുടങ്ങിയത്. ഉടനെ തന്നെ ഉദ്യോഗസ്ഥര്‍ തീ കെടുത്താന്‍ ശ്രമിച്ചെങ്കിലും കൂടുതല്‍ വഷളാകുന്നതിന് മുമ്പെ കൊല്‍ക്കത്തയില്‍ ഇറക്കുകയായിരുന്നു.
കൊല്‍ക്കത്ത വിമാനത്താവളത്തിലെ റണ്‍വേയിലേക്ക് യാത്രക്കാരെ അടിയന്തര വാതില്‍ വഴി ഇറക്കുകയായിരുന്നു. ജയ്പൂരില്‍ നിന്നായിരുന്നു വിമാനം നേരത്തെ പുറപ്പെട്ടിരുന്നത്.
Discussion about this post