കര്‍ഷക സമരം 29ാം ദിവസത്തിലേക്ക്; മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരം കര്‍ഷകര്‍ ഇന്ന് ഷാജഹാന്‍പൂരില്‍ എത്തും

farmers protest | big news live

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം 29ാം ദിവസത്തിലേക്ക്. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്നുള്ള പതിനായിരം കര്‍ഷകര്‍ ഇന്ന് രാജസ്ഥാന്‍- ഹരിയാന അതിര്‍ത്തിയായ ഷാജഹാന്‍പൂരില്‍ എത്തും. ഇതോടെ ഡല്‍ഹി- ജയ്പൂര്‍ ദേശീയപാത പൂര്‍ണമായും സ്തംഭിക്കും.


കൊടും തണുപ്പ് പോലും വകവയ്ക്കാതെ ആണ് കര്‍ഷകര്‍ സമരം ചെയ്യുന്നത്. ഇതിനോടകം മുപ്പത്തിനാല് കര്‍ഷകരാണ് മരിച്ചത്. എന്നാല്‍ കേന്ദ്രം കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരഭൂമിയില്‍ നിന്ന് പിന്മാറില്ലെന്നാണ് കര്‍ഷകരുടെ നിലപാട്. എന്നാല്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കില്ല എന്ന നിലപാടില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.


അതേസമയം കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് എംപിമാര്‍ രണ്ട് കോടി ആളുകള്‍ ഒപ്പിട്ട നിവേദനം ഇന്ന് രാഷ്ട്രപതിക്ക് സമര്‍പ്പിക്കും. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യമര്‍പ്പിച്ച് ബാങ്ക് ജീവനക്കാര്‍ ഇന്ന് ഉച്ചഭക്ഷണം ഒഴിവാക്കും. കര്‍ഷക നേതാക്കളുടെ റിലേ നിരാഹാര സത്യാഗ്രഹം സിംഗു അടക്കം പ്രക്ഷോഭ മേഖലകളില്‍ ഇന്നും തുടരുകയാണ്.

Exit mobile version