ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിക്കുണ്ടായ തിരിച്ചടി ജനരോഷമാണെന്ന് മനസിലാക്കണമെന്ന് ശിവസേന. കോണ്‍ഗ്രസിന് നേട്ടമാണ് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ബിജെപിക്കെതിരായ ജനരോഷമാണ് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. ബിജെപിക്ക് ആത്മപരിശോധന നടത്താനുള്ള സമയമായി എന്നാണ് ഈ തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നതെന്നും ശിവസേന എംപി സഞ്ജയ് റൗത് പറഞ്ഞു. 2014 തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ സഖ്യകക്ഷിയായിരുന്ന ശിവസേന പിന്നീട് പാര്‍ട്ടിയുമായി അകന്നിരുന്നു.
രാജസ്ഥാനിലെയും ഛത്തീസ്ഗഢിലെയും തോല്‍വി അംഗീകരിക്കുന്നെന്നും എന്നാല്‍ മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് മുന്നേറ്റമില്ലാത്തത് ഞെട്ടലുണ്ടാക്കിയെന്നും ബിജെപി എംപി സഞജയ് കക്കഡെ പ്രതികരിച്ചിരുന്നുു. 2014-ലേതുപോലെ വികസന പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധപതിപ്പിക്കാതെ ഇത്തവണ രാമക്ഷേത്രം, പ്രതിമകള്‍, സ്ഥലങ്ങളുടെ പേര് മാറ്റല്‍ എന്നിവയിലായിരുന്നു ശ്രദ്ധ. പ്രതിപക്ഷം വിവാദമാക്കിയ കാര്യങ്ങളിലാണ് ജനങ്ങള്‍ ശ്രദ്ധതിരിച്ചത്. തോല്‍വി ദൗര്‍ഭാഗ്യകരമാണെന്നും സഞജയ് കക്കഡെ പറഞ്ഞു.
Discussion about this post