ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തി. രാത്രി പത്തുമുതല്‍ രാവിലെ ആറ് മണിവരെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ന് രാത്രി മുതല്‍ ജനുവരി രണ്ട് വരെ കര്‍ഫ്യൂ തുടരമെന്ന് മുഖ്യമന്ത്രി ബിഎസ് യെഡ്യൂരപ്പ പറഞ്ഞു. ബ്രിട്ടനില്‍ കൊവിഡിന്റെ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് കര്‍ഫ്യൂ
കര്‍ഫ്യൂവിനോട് എല്ലാവരും സഹകരിക്കണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ബ്രിട്ടനില്‍ കൊവിഡിന്റൈ വകഭേദം കണ്ടെത്തിയതിന്റെ പശ്ചാത്തലത്തില്‍ നേരത്തെ മഹാരാഷ്ട്രയിലും രാത്രികാല കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നു. ജനുവരി അഞ്ച് വരെ സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ പരിധികളിലാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്തിയത്.
രാത്രി 11 മുതല്‍ പുലര്‍ച്ച ആറു മണിവരെയാണ് നിയന്ത്രണമുള്ളത്. ചൊവ്വാഴ്ച മുതല്‍ നിയന്ത്രണം പ്രാബല്യത്തില്‍ വന്നു. യൂറോപ്പ്, പശ്ചിമ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് മഹാരാഷ്ട്രയിലേക്ക് വരുന്ന യാത്രികര്‍ക്ക് ചൊവ്വാഴ്ച മുതല്‍ നിര്‍ബന്ധിത ക്വാറന്റീന് ഏര്‍പ്പെടുത്തുമെന്നും അറിയിച്ചിരുന്നു.
ബ്രിട്ടണില്‍ കണ്ടെത്തിയ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം ആദ്യവൈറസിനെക്കാള്‍ 70 ശതമാനമധികം വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ യുകെയില്‍ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവെച്ചു. ചൊവ്വാഴ്ച അര്‍ദ്ധരാത്രി മുതല്‍ ഡിസംബര്‍ 31 അര്‍ദ്ധരാത്രി വരെയാണ് വിലക്കേര്‍പ്പെടുത്തിയിട്ടുള്ളത്. ബ്രിട്ടനില്‍ കൊവിഡ് വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയ സാഹചര്യത്തിലാണ് വിലക്ക്.
Discussion about this post