രാജസ്ഥാന്: രാജസ്ഥാനില്‍ മുന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് മുഖ്യമന്ത്രിയാകുമെന്ന് റിപ്പോര്‍ട്ടുകള്‍. മുഖ്യമന്ത്രി സ്ഥാനത്തെ കുറിച്ച് കോണ്‍ഗ്രസില്‍ ധാരണയായി എന്നാണ് സൂചന. രാജസ്ഥാനില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതിനുള്ള കേവല ഭൂരിപക്ഷത്തിലേക്ക് കോണ്‍ഗ്രസ് അടുക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ രൂപീകരിക്കാന്‍ പ്രാരംഭ ചര്‍ച്ചകള്‍ ആരംഭിച്ചിരിക്കുന്നത്.
199 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഇതിനോടകം 103 സീറ്റില്‍ ലീഡ് ചെയ്യുന്നുണ്ട്. ബിജെപി 71 സീറ്റിലും മറ്റ് പാര്‍ട്ടികള്‍ 25 സീറ്റിലും ലീഡ് ചെയ്യുന്നു. ബിഎസ്പിയും എസ്പിയും കോണ്‍ഗ്രസിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസ് ഭരണത്തില്‍ കയറുമെന്ന് തന്നെയാണ് വ്യക്തമാകുന്നത്.
മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളായി സംസ്ഥാന അധ്യക്ഷന്‍ സച്ചിന് പൈലറ്റോ, അശോക് ഗെഹ്ലോട്ടിനെയോ പരിഗണിക്കുമെന്നായിരുന്നു സൂചനകള്‍. പാര്‍ട്ടിയില്‍ യുവത്വത്തിന്റെ പ്രാതിനിത്യം വര്‍ധിപ്പിക്കുമെന്ന രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന കണക്കിലെടുത്താല്‍ സച്ചിന് പൈലറ്റിനായിരുന്നു മുന്‍ഗണന.
Discussion about this post