ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 27ാം ദിവസത്തിലേക്ക്. ദിവസങ്ങള്‍ കഴിയും തോറും കര്‍ഷക സമരം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു.
റോഡ് മാര്‍ഗമാണ് കര്‍ഷകര്‍ രാജ്യതലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്നത്. ഡല്‍ഹിയിലെ പ്രക്ഷോഭത്തില്‍ പങ്കെടുക്കാന്‍ ഇന്നലെ വൈകീട്ടോടെയാണ് മഹാരാഷ്ട്രയിലെ നാസിക്കില്‍ നിന്ന് മൂവായിരത്തില്‍പ്പരം കര്‍ഷകര്‍ പുറപ്പെട്ടത്.
നാസിക്കില്‍ നിന്ന് നാല്‍പത് കിലോമീറ്റര്‍ അകലെയുള്ള ചാന്ദ്വാഡയിലാണ് കര്‍ഷകര്‍ രാത്രിയില്‍ തങ്ങിയത്. ഇന്ന് ചാന്ദ്വാഡയില്‍ നിന്ന് ഏഴായിരം കര്‍ഷകര്‍ കൂടി യാത്രയില്‍ അണിചേരും.
അതേസമയം മുംബൈയിലെ പ്രധാന വ്യാപാര കേന്ദ്രമായ ബാന്ദ്ര കുര്‍ള കോംപ്ലക്സിലെ അംബാനി, അദാനി കമ്പനികളുടെ ഓഫീസ് കര്‍ഷകര്‍ ഇന്ന് ഉപരോധിക്കും. അതേസമയം കര്‍ഷക പ്രക്ഷോഭത്തില്‍ സജീവമായിരുന്ന ഹക്കം സിംഗ് എന്ന കര്‍ഷകന്‍ പ്രായാധിക്യത്തെ തുടര്‍ന്നുള്ള അവശതകള്‍ കാരണം മരിച്ചു. ഇതോടെ സമരവുമായി ബന്ധപ്പെട്ട് മരിച്ച കര്‍ഷകരുടെ എണ്ണം മുപ്പത്തിനാലായി ഉയര്‍ന്നു.
Discussion about this post