ചെന്നൈ: തമിഴ്നാട്ടില്‍ അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളം നല്‍കുമെന്ന വാഗ്ദാനവുമായി നടനും മക്കള്‍ നീതി മയ്യം അധ്യക്ഷനുമായ കമല്‍ ഹാസന്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി തമിഴ്നാട്ടിലെ കാഞ്ചീപുരത്ത് ചേര്‍ന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കുമെന്നും എല്ലാ വീടുകളിലും ഇന്റര്‍നെറ്റ് ലഭ്യമാക്കുമെന്നും കമല്ഹാസന് പറഞ്ഞു. സാങ്കേതിക സഹായത്തോടെ ഭരണനിര്‍വഹണം എളുപ്പത്തില്‍ നടത്താന്‍ ശ്രമിക്കുമെന്നും അടിസ്ഥാന സൗകര്യങ്ങോട് കൂടി സ്വയം പര്യാപ്തത കൈവരിച്ച ഗ്രാമങ്ങളും, തൊഴിലില്ലായ്മ പരിഹരിക്കാന്‍ പാകത്തിലുള്ള പദ്ധതികളും നടപ്പാക്കുമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
അതേസമയം ഡിഎംകെയുമായും അണ്ണാ ഡിഎംകെയുമായും സഖ്യമുണ്ടാക്കില്ലെന്നും കമല്‍ ഹാസന് വ്യക്തമാക്കി. രജനീകാന്തിന്റെ പാര്‍ട്ടിയുമായി സഖ്യമുണ്ടാക്കുന്ന കാര്യത്തില്‍ പിന്നീട് പ്രഖ്യാപനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പില്‍ മക്കള്‍ നീതി മയ്യവുമായി സഹകരിക്കുമെന്ന് തമിഴ്നാട് ആം ആദ്മി പാര്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
Discussion about this post