ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 24,337 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 1,00,55,560 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ വൈറസ് ബാധമൂലം 333 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,45,810 ആയി ഉയര്‍ന്നു. രാജ്യത്ത് രോഗമുക്തി നേടുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 25709 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 96,06,111 ആയി ഉയര്‍ന്നു. നിലിവില്‍ രാജ്യത്ത് 3,03,639 ആക്ടീവ് കേസുകളാണ് ഉള്ളത്.
രാജ്യത്ത് കൊവിഡിന്റെ രണ്ടാംഘട്ട വ്യാപനത്തിനുള്ള സാധ്യത കുറവാണെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. അതേസമയം ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 7.6 കോടി കടന്നു. 76,088,034 പേര്‍ക്കാണ് ലോകത്താകമാനം കൊവിഡ് ബാധിച്ചത്. ഇതുവരെ 16,49,990 പേരാണ് മരിച്ചത്.
India records 24,337 new COVID-19 cases, 25,709 recoveries, & 333 deaths in the last 24 hours, as per Health Ministry.
Total cases: 1,00,55,560
Total recoveries: 96,06,111
Active cases: 3,03,639
Death toll: 1,45,810 pic.twitter.com/Lik3CyBGqm
— ANI (@ANI) December 21, 2020