കൊല്‍ക്കത്ത: രാജ്യത്ത് കൊവിഡ് വാക്‌സിന്‍ വന്നു കഴിഞ്ഞാല്‍ ഉടന്‍ തന്നെ പൗരത്വ നിയമം നടപ്പിലാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി. അമിത് ഷാ. ബംഗാളിലെ റോഡ് ഷോയിലാണ് അമിത് ഷാ വിദ്വേഷ പരാമര്‍ശം ആയുധമാക്കിയത്. ബംഗ്ലാദേശില്‍ നിന്നുള്ള ആളുകളുടെ കടന്നുകയറ്റത്തില്‍ നിന്നും പശ്ചിമ ബംഗാളിലെ ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ പറഞ്ഞു.
രാജ്യത്ത് പൗരത്വ നിയമം നടപ്പിലാക്കുന്ന ഘട്ടത്തിലാണ് കൊവിഡ് മഹാമാരി വന്നത്. ഇക്കാരണത്താല്‍ അതിന്റെ ചട്ടങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അതിനാലാണ് നിയമം നടപ്പിലാക്കുന്നത് കൂടുതല്‍ വൈകിയതെന്നും അമിത് ഷാ പറഞ്ഞു.
ബംഗ്ലാദേശില്‍ നിന്നുള്ള ആളുകളുടെ കടന്നുകയറ്റത്തില്‍ നിന്നും അക്രമ രാഷ്ട്രീയത്തില്‍ നിന്നും അഴിമതിയില്‍ നിന്നും പശ്ചിമ ബഗാളിലെ ജനങ്ങള്‍ മോചനം ആഗ്രഹിക്കുന്നുണ്ടെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. പശ്ചിമ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തിലാണ് ബി.ജെ.പി ബംഗാളിലെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയത്.
രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ശനിയാഴ്ചയാണ് അമിത് ഷാ ബംഗാളിലെത്തിയത്. പ്രമുഖ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ ശുഭേന്ദു അധികാരിയടക്കം 10 എം.എല്‍.എമാരും ഒരു എം.പിയും അമിത് ഷാ പങ്കെടുത്ത റാലിയില്‍ ബി.ജെ.പിയില്‍ ചേര്‍ന്നിരുന്നു.