ബെംഗളൂരു: ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്ന് ദര്‍ശനത്തിനെത്തിയതിന് പ്രായശ്ചിത്തമായി വെള്ളികൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ക്ഷേത്രത്തിന് സമര്‍പ്പിച്ച് പിസിസി അധ്യക്ഷന്‍ ഡി.കെ.ശിവകുമാര്‍. കര്‍ണാടക ബല്ലാരി ഹുവിനഹാദഗലി താലൂക്കിലെ മൈലര്‍ലിംഗേശ്വര്‍ ക്ഷേത്രത്തിനാണ് വെള്ളികൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ശിവകുമാര്‍ സമര്‍പ്പിച്ചത്.
രണ്ടുവര്‍ഷം മുമ്പ് ക്ഷേത്രത്തിനുമുകളിലൂടെ ഹെലികോപ്റ്ററില്‍ പറന്നെത്തി ശിവകുമാര്‍ ദര്‍ശനം നടത്തിയിരുന്നു. പരമ്പരാഗത പദയാത്രയ്ക്ക് എതിരായി ഹെലികോപ്ടര്‍ യാത്ര ചെയ്തതാണ് ആദായനികുതി റെയ്ഡുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമെന്നാണ് ശിവകുമാര്‍ വിശ്വസിക്കുന്നത്. ഇതേ തുടര്‍ന്നാണ് വെള്ളികൊണ്ടുള്ള ഹെലികോപ്റ്റര്‍ മാതൃക ക്ഷേത്രത്തിന് സമര്‍പ്പിച്ചത്.
2018ല്‍ വാര്‍ഷിക കര്ണികയോടനുബന്ധിച്ചായിരുന്നു ശിവകുമാര്‍ ഹെലികോപ്റ്ററില്‍ വന്ന് സന്ദര്‍ശനം നടത്തിയത്. പരമ്പരാഗതമായ ക്ഷേത്രകാര്യങ്ങള്‍ അറിയാതെയാണ് ദര്‍ശനത്തിന് ഹെലികോപ്റ്ററിലെത്തിയതെന്നും പിന്നീടാണ് ചെയ്തത് തെറ്റാണെന്ന് ബോധ്യമായതെന്നും ശിവകുമാര്‍ പറഞ്ഞു.
Discussion about this post