ജയ്പുര്‍: അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പിലൂടെ കണ്ടത് ബിജെപി തന്നെ ചിരിച്ച് തള്ളുന്ന രാഹുല്‍ ഗാന്ധിയുടെ വിജയമാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ സെമി പോരാട്ടത്തിലാണ് രാഹുല്‍ വന്‍ വിജയം കൈവരിച്ചത്. കോണ്‍ഗ്രസിന്റെ അധ്യക്ഷനായി അവരോധിതനായി കൃത്യം ഒരു വര്‍ഷം തികഞ്ഞ ദിവസമാണ് ഈ മൂന്ന് വലിയ വിജയങ്ങള്‍ കോണ്‍ഗ്രസിനെ തേടിയെത്തിത്. ഇതി ചരിത്രത്തിന്റെ ആകസ്മികതയാകാം.
പപ്പു എന്ന വിളിയില്‍ നിന്ന് ബിജെപി മുക്തനാക്കില്ലെങ്കിലും രാഹുലിനെ വിലകുറച്ച കാണാതിരിക്കാന്‍ ഇനി ബിജെപി ശ്രദ്ധിച്ചേക്കുമെന്നാണ് തെരഞ്ഞടുപ്പ് ചിത്രം നല്‍കുന്നത്. ഛത്തീസ്ഗഡ് 15 വര്‍ഷത്ത ബിജെപി ഭരണം വലിച്ച് താഴെയിട്ട് ഭരണം ഉറപ്പിച്ചു. രാജസ്ഥാനും കോണ്‍ഗ്രസ് വിജയം ഉറപ്പിച്ചു. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുകയാണെങ്കിലും വോട്ടെണ്ണലിലുടനീലം മുന്നിട്ടു നിന്നത് കോണ്‍ഗ്രസാണ്. മധ്യപ്രദേശില്‍ ബിഎസ്പി സഖ്യത്തിന് സാധ്യതകളും തേടുന്നുണ്ട്.
ഇവയെല്ലാം വച്ച് നോക്കിയാല്‍ ബിജെപിയുടെ തണ്ട് കൈവെട്ടി മാറ്റി എന്ന് നിസ്സംശയം പറയാം. കഴിഞ്ഞ വര്‍ഷം 11നാണ് രാഹല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി സ്ഥാനം ഏറ്റത്. കൃത്യം ഒരു വര്‍ഷം പിന്നിട്ടപ്പോഴും അതേ ദിനത്തില്‍ തന്നെ മൂന്ന് വിജയങ്ങള്‍ തേടി വന്നത് അദ്ദേഹത്തിന് നല്കുന്ന ഏറ്റവും വലിയ സമ്മാനമാണെന്നാണ് സച്ചിന് പൈലറ്റ് വിശദീകരിച്ചത്.
Discussion about this post