ന്യൂഡല്‍ഹി : മിസോറാം പിടിക്കാനുള്ള ബിജെപി തന്ത്രങ്ങള്‍ക്ക് കനത്ത തിരിച്ചടി. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മിസോറാമില്‍ കുമ്മനം രാജശേഖരനെ സംസ്ഥാന ഗവര്‍ണറാക്കിയ കേന്ദ്രസര്‍ക്കാര്‍, ത്രിപുര മോഡലില്‍ സംസ്ഥാന ഭരണം പിടിച്ചെടുക്കാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ഈ നീക്കത്തിനാണ് ദയനീയമായ പരാജയം നേരിട്ടത്.
മിസോറാമില്‍ ആകെയുള്ളത് 40 സീറ്റുകളാണ്. എല്ലാ സീറ്റിലേക്കും ബിജെപി സ്ഥാനാര്‍ത്ഥികളെ മല്‍സരിപ്പിച്ചിരുന്നു. എന്നാല്‍ ഒരിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡ് നേടാനായത്. 2013 ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നോക്കുമ്പോള്‍ ബിജെപി നേട്ടം ഉണ്ടാക്കിയെങ്കിലും കേന്ദ്രം ഭരിക്കുന്ന പാര്‍ട്ടിക്ക് കേവലം ഒരു സീറ്റില്‍ ലീഡ് നേടാനാകുക എന്നത് ദയനീയമായ തോല്‍വിയാണ്. പ്രത്യേകിച്ചും 40 സീറ്റുകളിലും ബിജെപി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുമ്പോള്‍.
അതേസമയം കോണ്‍ഗ്രസ് മുക്ത വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്ന ലക്ഷ്യം നേടിയത് ബിജെപിക്ക് ആശ്വാസമാണ്. 10 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന് അന്ത്യം കുറിച്ച് മിസോറാം നാഷണല്‍ ഫ്രണ്ട് സംസ്ഥാനത്ത് ഭരണം ഉറപ്പിച്ചു. ആകെയുള്ള 40 സീറ്റില്‍ 24 ഇടത്തും എംഎന്‍എഫ് ലീഡ് ചെയ്യുകയാണ്.
കഴിഞ്ഞ സഭയില്‍ 34 സീറ്റുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഏഴു സീറ്റില്‍ മാത്രമാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി ലാന്‍തന്‍ ഹാവ്ല മല്‍സരിച്ച മൂന്ന് സീറ്റിലും പരാജയപ്പെട്ടു. ഇതോടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം പൂര്‍ണമായും ഇല്ലാതായി
Discussion about this post