ജയ്പൂര്‍: ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ് മേല്‍ക്കൈ നേടിയതോടെ വിജയാഘോഷത്തിലാണ് പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും. ഇതിനിടെ വിജയാഘോഷം വളരെ വ്യത്യസ്തമായ രീതിയില്‍ സംഘടിപ്പിച്ച് ശ്രദ്ധേയനായിരിക്കുകയാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അശോക് ഗെഹ്ലോട്ട്. ജയ്പൂരിലെ വസതിക്കു മുമ്പില്‍ തടിച്ചുകൂടിയ മാധ്യമപ്രവര്‍ത്തകര്‍ക്കും അണികള്‍ക്കും അദ്ദേഹം തന്നെ നേരിട്ട് ചായ ഉണ്ടാക്കി വിതരണം ചെയ്താണ് വിജയാഘോഷത്തിന് ചുക്കാന്‍ പിടിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോഡി സ്വയം ‘ചായക്കാരന്’ എന്നു പലവേദികളിലും വിശേഷിപ്പിക്കാറുണ്ട്.
ബിജെപി സര്‍ക്കാറിനു കീഴില്‍ രാജസ്ഥാന് ജനതയ്ക്ക് ‘അച്ഛേദിന്‍’ ഉണ്ടായിട്ടില്ലെന്നും ഗെഹ്ലോട്ട് പരിഹസിച്ചു. ‘നല്ല ദിനങ്ങള്‍ വരില്ലെന്ന് ജനങ്ങള്‍ തിരിച്ചറിയുന്നു. കള്ളപ്പണം തിരിച്ചുവന്നില്ലെന്ന് അവര്‍ മനസിലാക്കി. ഇവിടെ ഒരു തൊഴിലവസരവും ഇല്ലെന്ന് അവര്‍ മനസിലാക്കി. പ്രധാനമന്ത്രിക്ക് അത്ര അഭിമാനിക്കാന്‍ കഴിയുന്ന സാഹചര്യമല്ല. മറ്റുള്ളവരെ അങ്ങനെ ഒറ്റപ്പെടുത്തേണ്ട. ഞങ്ങള്‍ ഒരിക്കലും അതു ചെയ്യില്ല. പ്രതിപക്ഷത്തെ ഞങ്ങള്‍ ഞങ്ങള്‍ക്കൊപ്പം നിര്‍ത്തും. സ്വതന്ത്രന്മാരെയും സമീപിക്കും.’ ഗെഹ്ലോട്ട് പറഞ്ഞു.
രാജസ്ഥാനില്‍ 101 സീറ്റുകളില്‍ കോണ്‍ഗ്രസും 72 സീറ്റുകളില്‍ ബിജെപിയും 26 സീറ്റുകളില്‍ മറ്റുള്ളവരുമാണ് മുന്നിട്ടു നില്‍ക്കുന്നത്. ഈ 24 സീറ്റുകളില്‍ രണ്ട് സീറ്റുകളില്‍ സിപിഎമ്മും മൂന്ന് സീറ്റുകളില്‍ ബിഎസ്പിയും ആര്‍എല്‍പി നാല് സീറ്റുകളിലും ഭാരതീയ ട്രൈബല്‍ പാര്‍ട്ടി ഒരു സീറ്റിലും മുന്നിട്ടു നില്‍ക്കുന്നുണ്ട്. മറ്റു സീറ്റുകളില്‍ മുന്നിട്ടു നില്‍ക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ്.
ആദ്യഘട്ട ഫലം പുറത്തുവന്നതിനു പിന്നാലെ തന്നെ സച്ചിന് പൈലറ്റ് എട്ട് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Discussion about this post