ന്യൂഡല്‍ഹി: മെഡിക്കല്‍ ഗവേഷണ രംഗത്തെ രാജ്യത്തെ പ്രമുഖ സ്ഥാപനമായ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ എയിംസില്‍ പ്രവേശിപ്പിച്ചു. എട്ടു ദിവസം മുന്‍പാണ് ഇദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചത്.
ഡിസംബര്‍ 16 ന് എയിംസിന്റെ ട്രോമാ സെന്ററില്‍ പ്രവേശിപ്പിച്ചുവെന്നും നിലവില്‍ അദ്ദേഹം ആരോഗ്യം വീണ്ടെടുത്തതായും ഉടന്‍ തന്നെ ആശുപത്രി വിടുമെന്നും ആശുപത്രി വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
അതേസമയം ഡല്‍ഹിയില്‍ ഇന്ന് 1418 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2160 പേര് രോഗമുക്തി നേടുകയും ചെയ്തു. കൊവിഡ് ബാധിച്ച് 37 പേര് കൂടി കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ മരിച്ചു. ഇതോടെ ഡല്‍ഹിയില്‍ ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10219 ആയി. നിലവില്‍ 11419 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുള്ളത്.
ICMR DG (Prof) Balram Bhargava tests positive for COVID-19, admitted to AIIMS trauma centre in New Delhi.
— ANI (@ANI) December 18, 2020
Discussion about this post