ഭോപ്പാല്‍: കര്‍ഷകര്‍ക്കു മേല്‍ പുഷ്പവൃഷ്ടി നടത്തി മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹൗന്‍. കാര്‍ഷിക നിയമത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ കര്‍ഷകര്‍ ഒന്നടങ്കം പ്രതിഷേധിക്കുമ്പോഴാണ്, റായസേന ജില്ലയില്‍ കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകര്‍ക്ക് മേല്‍ ശിവരാജ് സിങ് ചൗഹാന്‍ പുഷ്പ വൃഷ്ടി നടത്തിയത്.
അതേസമയം, കാര്‍ഷിക വിഷയങ്ങളില്‍ കോണ്‍ഗ്രസ് മുന്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. വായ്പ എഴുതിത്തള്ളുന്നതുമായി ബന്ധപ്പെട്ട് നടത്തിയ വാഗ്ദാനം കോണ്‍ഗ്രസ് പാലിച്ചില്ലെന്നും സഹായധനം വിതരണം ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. കിസാന്‍ കല്യാണ്‍ പരിപാടിയില്‍ പങ്കെടുത്ത കര്‍ഷകരെ പ്രധാനമന്ത്രി നരേന്ദ്ര മോഡി വീഡിയോ കോണ്‍ഫറന്‍സിലൂടെ അഭിസംബോധന ചെയ്തിരുന്നു.
#WATCH | Madhya Pradesh CM Shivraj Singh Chouhan showers flower petals on farmers at 'Kisan Kalyan' event in Raisen district pic.twitter.com/OMJ9ekQVsv
— ANI (@ANI) December 18, 2020
കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കാന്‍ പ്രധാനമന്ത്രി മോഡി ആഗ്രഹിക്കുന്നതായി അദ്ദേഹത്തെ ചടങ്ങിലേക്ക് സ്വാഗതം ചെയ്തു കൊണ്ട് ചൗഹാന്‍ പറഞ്ഞു. മണ്ഡികള്‍ പൂട്ടില്ലെന്നും കര്‍ഷക നിയമ പ്രതിഷേധത്തില്‍ കോണ്‍ഗ്രസ് ഒഴുക്കുന്നത് മുതലക്കണ്ണീര്‍ ആണെന്നും ചൗഹാന്‍ കൂട്ടിച്ചേര്‍ത്തു.