പൂണെ: എംജെ അക്ബറിനെതിരായ ലൈംഗിക പീഡനാരോപണങ്ങള്‍ തെളിയിക്കപ്പെടുകയാണെങ്കില്‍ അദ്ദേഹം മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി രാംദാസ് അതാവലെ പറഞ്ഞു.’മീ ടൂ ക്യാംപെയിന്റെ ഭാഗമായി വിദേശകാര്യസഹമന്ത്രി എംജെ അക്ബറിനെതിരെ പത്തില്‍ക്കൂടുതല്‍ സ്ത്രീകള്‍ ലെംഗികാരോപണങ്ങളുമായി മുന്നോട്ട് വന്നിട്ടുണ്ട്.
അക്ബര്‍ രാജിവെയ്ക്കണമെന്ന അവശ്യം ശക്തമാകുന്നതിനിടയ്ക്കാണ് രാംദാസ് അതാവലെയുടെ പരാമര്‍ശം. അടിസ്ഥാനമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിക്കുന്നതിനുള്ള അവസരമായി മി ടൂ ക്യാംപെയിന് മാറരുതെന്നും അദ്ദേഹം പറഞ്ഞു.
അതോടൊപ്പം സ്ത്രീകളെ അപമാനിക്കുന്ന ആരായാലും അവയാള്‍ക്കെതിരെ നടപടിയെടുക്കും. നാനാ പടേക്കറായാലും എം ജെ അക്ബറായാലും കുറ്റക്കാരാണെന്നു വ്യക്തമായാല്‍ അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം പത്രസമ്മേളനത്തില്‍ വിശദമാക്കി.
തെറ്റു ചെയ്തവര്‍ തീര്‍ച്ചയായും ശിക്ഷിക്കപ്പെടണം. എന്നാല്‍ മീ ടൂ പോലുള്ള ക്യാംപെയിനുകള്‍ ഉപയോഗിച്ച് തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കാനും ആരെയെങ്കിലും കെണിയില്പ്പടുത്താനും സാധിക്കും. അത്തരം ആരോപണങ്ങള്‍ പോലീസ് അന്വേഷിച്ച് സത്യം കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം തനിക്കെതിരായ ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതമാണെന്നും ആരോപണം ഉന്നയിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എംജെ അക്ബര്‍ വ്യക്തമാക്കി. ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ ശേഷിക്കെ ഇത്തരമൊരു ആരോപണം ഉയര്‍ന്നു വന്നതിനു പിന്നില്‍ ഗൂഡാലോചനയുണ്ട്. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. നീന്തല്‍ കുളത്തില്‍ വച്ച് ഉപദ്രവിച്ചു എന്നാണ് ഒരു ആരോപണം. തനിക്ക് നീന്താന്‍ പോലും അറിയില്ല. പലതും ഒരു തെളിവുമില്ലാത്ത ആരോപണങ്ങള്‍ മാത്രമാണെന്നും എംജെ അക്ബര്‍ വ്യക്തമാക്കി.
Discussion about this post