ന്യൂഡല്‍ഹി: ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 4.2 തീവ്രത രേഖപ്പെടുത്തി. ഹരിയാനയിലെ ഗുഡ്ഗാവില്‍ നിന്ന് 48 കിലോമീറ്റര്‍ തെക്കുപടിഞ്ഞാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ദേശീയ ഭൂകമ്പശാസ്ത്ര സെന്റര്‍ അറിയിച്ചു.
വ്യാഴാഴ്ച രാത്രി 11.46 ഓടെ ഉപരിതലത്തില്‍ നിന്ന് 7.5 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പമുണ്ടായത്. ഇതേ തുടര്‍ന്ന് ഡല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. അതേസമയം സംഭവത്തില്‍ ഇതുവരെ നാശനഷ്ടമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
Earthquake tremors felt in parts of Delhi. pic.twitter.com/npGfEwuvaN
— ANI (@ANI) December 17, 2020