ഭോപ്പാല്‍: മധ്യപ്രദേശില്‍ കോണ്‍ഗ്രസിന്റെ ആശങ്കകള്‍ക്ക് വിരാമമിട്ട് ബിഎസ്പി. ഇതോടെ ബിജെപിയ്ക്ക് തലവേദന ഏറുകയാണ്. വോട്ടെണ്ണല്‍ പുരോഗമിക്കവെ ഒരു പാര്‍ട്ടിയ്ക്കും ഭൂരിപക്ഷമില്ലാതെ കേറിയിറങ്ങി നില്‍ക്കുകയാണ്. ഈ സാഹചര്യത്തിലാണ് കോണ്‍ഗ്രസിനു പിന്തുണ പ്രഖ്യാപിച്ച് ബിഎസ്പി രംഗത്തുവന്നിരിക്കുനനത്.
രാജ്യം തന്നെ ഉറ്റ് നോക്കുന്ന മധ്യപ്രദേശില്‍ ബിഎസ്പി കോണ്‍ഗ്രസ് സഖ്യത്തിന് സാധ്യതയേറുകയാണ്. ബിജെപിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുന്ന സാഹചര്യത്തില്‍ ബിഎസ്പിയും എസ്പിയും നേടുന്ന സീറ്റുകള്‍ മധ്യപ്രദേശില്‍ നിര്‍ണ്ണായകമാണ്. ഈ സാഹചര്യത്തിലാണ് ബിഎസ്പി പിന്തുണ അറിയിച്ചിരിക്കുന്നത്.
നിലവില്‍ 113 സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് 108 സീറ്റുമായി തൊട്ടുപിറകിലുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. മധ്യപ്രദേശില്‍ ബിഎസ്പി ആറു സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബിജെപി നേരിട്ടത്.
Discussion about this post