ന്യൂഡല്‍ഹി: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ സ്ഥാനത്തു നിന്നും രാജിവെച്ച ഊര്‍ജിത് പട്ടേലിന്റെ സേവനത്തെ വാഴ്ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും. ഊര്‍ജിത് പട്ടേലിന്റെ സേവനം വിലമതിക്കാനാവാത്തത് ആണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു.
തകര്‍ന്നുകിടന്ന ബാങ്കിങ് സംവിധാനത്തെ അച്ചടക്കത്തിന്റെ പാതയിലേക്ക് ഊര്‍ജിത് എത്തിച്ചതായും മോഡി പറഞ്ഞു. സാമ്പത്തികരംഗത്തെ ചെറിയ പ്രശ്നങ്ങള്‍ പോലും കണ്ടെത്താനും അതിവിദഗ്ധമായി പരിഹരിക്കാനും മികച്ച കഴിവുള്ള വ്യക്തിയായിരുന്നു ഊര്‍ജിത് പട്ടേല്‍. ശിഥിലമായി കിടന്ന രാജ്യത്തെ ബാങ്കിങ് സംവിധാനത്തെ കൃത്യമായ അച്ചടക്കത്തിലേക്ക് എത്തിക്കാന്‍ ഊര്‍ജിത് പട്ടേലിന് സാധിച്ചെന്നും മോഡി അഭിപ്രായപ്പെട്ടു.
ആര്‍ബിഐ ഗവര്‍ണറായുള്ള ഊര്‍ജിത് പട്ടേലിന്റെ സേവനങ്ങള്‍ സ്തുത്യര്‍ഹമാണെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി പ്രതികരിച്ചു.
Discussion about this post