ജയ്പൂര്‍: രാജസ്ഥാനില്‍ കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുമ്പോള്‍ സര്‍ക്കാര്‍ ബിജെപി തന്നെ രൂപീകരിക്കുമെന്ന് കേന്ദ്രമന്ത്രി താവാര് ചന്ദ് ഗെഹ്ലോട്ട്. ദേശീയ മാധ്യമങ്ങളാണ് ഇതി സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്. സാമൂഹ്യനീതി വകുപ്പ് മന്ത്രിയാണ് താവാര് ചന്ദ് ഗെഹ്ലോട്ട്.
‘ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് എനിക്ക് ആത്മവിശ്വാസമുണ്ട്.’ അദ്ദേഹം പറയുന്നു. അതേസമയം രാജസ്ഥാനില്‍ കോണ്‍ഗ്രസ് 99 സീറ്റില്‍ മുന്നിട്ട് നില്‍ക്കുകയാണ്. 101 സീറ്റാണ് കേവലഭൂരിപക്ഷത്തിന് വേണ്ടത്. 76 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. മറ്റുള്ളവര്‍ 24 സീറ്റില്‍ ലീഡ് ചെയ്യുന്നു.
അതേസമയം വോട്ടെണ്ണല്‍ പുരോഗമിക്കവേ പലയിടങ്ങളിലും ബിജെപിയ്ക്ക കനത്ത തിരിച്ചടി ലഭിക്കുകയാണ്. മധ്യപ്രദേശിലും കോണ്‍ഗ്രസ് കേവലഭൂരിപക്ഷത്തിലേയ്ക്ക് അടുക്കുകയാണ്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 110 സീറ്റ് നിലനിര്‍ത്തി കോണ്‍ഗ്രസ് ആണ് മുന്നില്‍.
Discussion about this post