ഭോപ്പാല്‍: ബിജെപിയെയും കോണ്‍ഗ്രസിനെയും ആശങ്കയിലും ആവേശത്തിലും ആക്കി മധ്യപ്രദേശില്‍ ലീഡ് നിലകള്‍ മാറി മറയുന്നു. നേരിയ വ്യത്യാസത്തിലാണ് ഇരുപാര്‍ട്ടികളുടെയും മുന്നേറ്റം. ബിജെപിയും കോണ്‍ഗ്രസും നേരിയ വ്യത്യാസത്തില്‍ മുന്നേറുമ്പോള്‍ ബിഎസ്പി ജയിക്കുന്ന സീറ്റുകള്‍ നിര്‍ണ്ണായകമാകും.
നിലവില്‍ 111 സീറ്റില്‍ ബിജെപി ലീഡ് ഉയര്‍ത്തിയിട്ടുണ്ട്. തൊട്ടുപിന്നില്‍ 110 സീറ്റുമായി കോണ്‍ഗ്രസ് തൊട്ടുപിറകിലുണ്ട്. 116 സീറ്റാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. മധ്യപ്രദേശില്‍ ബിഎസ്പി 8 സീറ്റില്‍ ലീഡ് ചെയ്യുന്നു. നാല് സീറ്റില്‍ മറ്റുള്ളവരാണ് ലീഡ് ചെയ്യുന്നത്. കനത്ത തിരിച്ചടിയാണ് മധ്യപ്രദേശില്‍ ബിജെപി നേരിട്ടത്.
കഴിഞ്ഞ തവണ 160 ലേറെ സീറ്റ് നേടിയാണ് ബിജെപി അധികാരത്തിലെത്തിയത്. നിലവില്‍ ഛത്തീസ്ഗഢിലും രാജസ്ഥാനിലും കോണ്‍ഗ്രസ് അധികാരമുറപ്പിച്ചിട്ടുണ്ട്. തെലങ്കാനയില്‍ ടിആര്‍എസും അധികാരമുറപ്പിച്ചു. മിസോറാമില്‍ കോണ്‍ഗ്രസ് 14 സീറ്റിലും എംഎന്‍എഫ് 23 സീറ്റിലും ലീഡ് ചെയ്യുന്നു.
Discussion about this post