‘ഉറച്ചു വിശ്വസിക്കുന്നു’; ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി

mukesh ambani | bignewslive

ന്യൂഡല്‍ഹി: അധികം വൈകാതെ തന്നെ ഇന്ത്യ ലോകശക്തിയായി മാറുമെന്ന് റിലയന്‍സ് മേധാവി മുകേഷ് അംബാനി. ഈ മാറ്റം രണ്ട് വര്‍ഷം കൊണ്ടാണ് സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ലോകത്തെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളിലൊന്നായി ഇന്ത്യ വളരുമെന്നും മുകേഷ് അംബാനി കൂട്ടിച്ചേര്‍ത്തു.

ആളോഹരി വരുമാനം ഇരട്ടിയിലധികമാകുമെന്ന മുകേഷ് അംബാനി പറഞ്ഞു. രാജ്യത്തെ മൊത്തം കുടുംബങ്ങളുടെ 50% ശതമാനം വരുന്ന ഇന്ത്യയിലെ മധ്യവര്‍ഗം പ്രതിവര്‍ഷം മൂന്ന് മുതല്‍ നാലു ശതമാനം വരെ മുന്നേറ്റം നടത്തുമെന്നാണ് മുകേഷ് അംബാനി അവകാശപ്പെടുന്നത്.

ഫേസ്ബുക് മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗുമായി നടത്തിയ ഫയര്‍സൈഡ് ചാറ്റിലാണ് മുകേഷ് അംബാനി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ‘അടുത്ത രണ്ട് ദശകത്തിനുള്ളില്‍ ഇന്ത്യ ലോകത്തിലെ മികച്ച മൂന്ന് സമ്പദ് വ്യവസ്ഥകളില്‍ ഒന്നായി വളരുമെന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു,’ ഓയില്‍-ടു-റീട്ടെയില്‍-ടു-ടെലികോം കോംപ്ലോമറേറ്റ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിന്റെ തലവനായ അംബാനി പറഞ്ഞു.

Exit mobile version