സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് എത്താന്‍ ഇന്ത്യ. സമീപകാലത്ത് നടപ്പില്‍ വരുത്തിയ പ്രൊഡക്ഷന്‍-ലിങ്കഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്‌കീം വഴി നേട്ടമുണ്ടാക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. വാര്‍ത്താ-വിനിമയം-വിവരസാങ്കേതികവിദ്യ വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദാണ് ഇക്കാര്യം അറിയിച്ചത്.
”ഇന്ത്യ നിലവില്‍ ലോകത്തെ രാമത്തെ മൊബൈല്‍ നിര്‍മാതാക്കളാണ്. ചൈനയെ മറികടന്ന് ഒന്നാമത് എത്തുകയാണ് നമ്മുടെ ലക്ഷ്യം. അതിനുള്ള പദ്ധതികളാണ് നാം ലക്ഷ്യം ഇടുന്നത്”. എഫ്‌ഐസിസിഐയുടെ വാര്‍ഷിക സമ്മേളനത്തില്‍ രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇതുവരെ സര്‍ക്കാര്‍ 16 പ്രമേയങ്ങള്‍ സ്വീകരിച്ചു. ഇവയില്‍ ആഭ്യന്തര-വിദേശ കമ്പനികള്‍ ഉള്‍പ്പെടുന്നു. ഈ കമ്പനികളില്‍ പ്രമുഖ മെബൈല്‍ നിര്‍മ്മാതാക്കളായ ഐഫോണ്‍, ഫോക്‌സ്‌കോണ്‍ ഹോന്‍ഹായി, വിര്‍സ്റ്റണ്‍, പെഗട്രോണ്‍ കൂടാതെ സാംസംഗ്, റൈസിംഗ് സ്റ്റാര്‍ എന്നിവര്‍ ഉണ്ടാവും. 11,000 കോടി രൂപയുടെ നിക്ഷേപമാണ് കമ്പനികള്‍ നിലവില്‍ പിഎല്‍ഐ സ്‌കീം വഴി ലഭിച്ചിരിക്കുന്നത്.
അടുത്ത അഞ്ച് വര്‍ഷംകൊണ്ട് 10.5 ലക്ഷംകോടി രൂപയുടെ മൊബൈല്‍ഫോണുകള്‍ നിര്‍മിക്കും. ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ് തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും ഇന്ത്യ മുമ്പോട്ട് പോകും.