ബംഗളൂരു: കര്‍ണാടക നിയമ നിര്‍മാണ കൗണ്‍സിലില്‍ കൈയ്യാങ്കളി. ഡെപ്യൂട്ടി സ്പീക്കറെയും കൈയ്യേറ്റം ചെയ്തു. കോണ്‍ഗ്രസ് എംഎല്‍സിമാര്‍ ആണ് ഡെപ്യൂട്ടി സ്പീക്കറെ കൈയ്യേറ്റം ചെയ്തത്. സ്പീക്കര്‍ക്കെതിരെ ബിജെപി അവിശ്വാസ പ്രമേയം കൊണ്ടുവരുന്നതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൈയ്യറ്റത്തില്‍ അവസാനിച്ചത്.
സ്പീക്കറെ ബിജെപി തടഞ്ഞെങ്കിലും വാച്ച് ആന്‍ഡ് വാര്‍ഡിന്റെ സഹായത്തോടെ സഭയിലെത്തിയ സ്പീക്കര്‍ അനിശ്ചിത കാലത്തേയ്ക്ക് കൗണ്‍സില്‍ പിരിച്ചു വിടുകയായിരുന്നു. കൈയ്യാങ്കളിയെ തുടര്‍ന്ന് നിയമനിര്‍മാണ കൗണ്‍സില്‍ അനിശ്ചിത കാലത്തേയ്ക്ക് പിരിഞ്ഞു. കന്നുകാലി കശാപ്പ് നിരോധന ബില്‍ പരിഗണിക്കാനായാണ് ഗവര്‍ണറുടെ പ്രത്യേക അനുമതിയോടെ സഭ ചേര്‍ന്നത്.
#Karnataka Legislative Council: High drama as Dy Chairman occupies chair, Cong MLC forcefully evict him from chair. Chairman adjourns session sine die. @IndianExpress
Live updates: https://t.co/ugiBBszJC7
— Express Bengaluru (@IEBengaluru) December 15, 2020
കന്നുകാലി കശാപ്പ് ബില്ലിനെ എതിര്‍ക്കുന്നയാളാണ് നിയമ നിര്‍മാണ കൗണ്‍സിലിലെ സ്പീക്കര്‍ പ്രതാപ ചന്ദ്ര ഷെട്ടി. ഇദ്ദേഹത്തിനെതിരെ ബിജെപി സര്‍ക്കാര്‍ ഇന്ന് അവിശ്വാസ പ്രമേയം കൊണ്ടുവന്നപ്പോള്‍ ഡപ്യൂട്ടി ചെയര്‍മാനായ ധര്‍മ ഗൗഡയായിരുന്നു സഭ നിയന്ത്രിച്ചിരുന്നത്. ഇതോടെയാണ് നാടകീയ സംഭവ വികാസങ്ങള്‍ക്ക് വഴിവെച്ചത്.
ബിജെപിയുടെ അവിശ്വാസ പ്രമേയം ഡപ്യൂട്ടി ചെയര്‍മാന്‍ ചര്‍ച്ചയ്ക്ക് എടുത്തു. കുപിതരായ കോണ്‍ഗ്രസ് അംഗങ്ങള്‍ ഡപ്യൂടി ചെയര്‍മാനെ കൈയ്യേറ്റം ചെയ്യുകയായിരുന്നു. ഇദ്ദേഹത്തെ സഭയ്ക്ക് പുറത്താക്കി. ഈ സമയത്ത് വാച്ച് ആന്റ് വാര്‍ഡിന്റെ പിന്തുണയോടെ പ്രതാപ ചന്ദ്ര ഷെട്ടി കൗണ്‍സിലില്‍ വരികയും സഭയുടെ നിയന്ത്രണം ഏറ്റെടുക്കുകയുമായിരുന്നു.