ചെന്നൈ: തമിഴ്നാട്ടില്‍ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം സ്ഥാപക നേതാവ് കമല്ഹാസന് സ്ഥാനാര്‍ത്ഥിയാകും. അതേസമയം ചെന്നൈയില്‍ നിന്ന് മത്സരിക്കുന്നത് പരിഗണനയില്ലെന്ന് താരം അറിയിക്കുന്നു. രജനീകാന്തുമായുള്ള സഖ്യകാര്യത്തില്‍ ജനുവരിയില്‍ പ്രഖ്യാപനം ഉണ്ടാകുമെന്നും അദ്ദേഹം അറിയിക്കുന്നു.
മക്കള്‍ നീതി മയ്യത്തിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിട്ടുകൊണ്ടായിരുന്നു കമല്‍ഹാസന്റെ പ്രഖ്യാപനം. ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതെന്ന എന്തെന്ന ചോദ്യത്തിന് സംസ്ഥാനത്തായിരിക്കും പ്രവര്‍ത്തനമെന്നാണ് കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ കമല്ഹാസന് മറുപടി നല്‍കിയത്.
നഗരമേഖലയില്‍ മികച്ച മുന്നേറ്റം നടത്തിയതിന്റെ ആത്മവിശ്വാസത്തിലുമാണ് താരം. ചില സഖ്യങ്ങള്‍ തകരുമെന്നും പുതിയ സഖ്യങ്ങള്‍ ഉണ്ടാകുമെന്നും അവകാശപ്പെട്ടാണ് പ്രചാരണം നടക്കുന്നത്.
Discussion about this post