ന്യൂഡല്‍ഹി: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം ശക്തമായി തുടരുമ്പോള്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. ട്വിറ്ററിലൂടെയാണ് രാഹുല്‍ ഗാന്ധി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചത്.
‘മോഡി സര്‍ക്കാരിന് വിദ്യാര്‍ത്ഥികള്‍ ദേശവിരുദ്ധര്‍, കര്‍ഷകര്‍ ഖാലിസ്താനികള്‍, ജനങ്ങള്‍ അര്‍ബന്‍ നക്സലുകള്‍, കുടിയേറ്റ തൊഴിലാളികള്‍ കൊവിഡ് വാഹകര്‍, കുത്തക മുതലാളിമാര്‍ ഉറ്റ സുഹൃത്തുക്കള്‍’ എന്നാണ് രാഹുല്‍ ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം കേന്ദ്ര സര്‍ക്കാര്‍ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന സമരം ഇരുപതാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇന്ന് മുതല്‍ പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്നുമുള്ള രണ്ടായിരത്തോളം വനിതകള്‍ കൂടി സമരത്തിന്റെ ഭാഗമാകും. പുതുതായി എത്തുന്ന വനിതാ പ്രതിനിധികള്‍ക്ക് പ്രത്യേക സൗകര്യം സിംഗു അതിര്‍ത്തിയില്‍ ഒരുക്കിയിട്ടുണ്ട്.
അതേസമയം ഡല്‍ഹിയുടെ അതിര്‍ത്തി പ്രദേശങ്ങളായ സിംഗു, ശംഭു, തിക്രി, ഗാസിപൂര്‍ എന്നിവിടങ്ങളിലേക്ക് കൂടുതല്‍ കര്‍ഷകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഡല്‍ഹി- ആഗ്ര, ഡല്‍ഹി-ജയ്പൂര്‍ ദേശീയ പാതകള്‍ ഉപരോധിച്ചുള്ള സമരം ഇന്നും തുടരും.
For Modi Govt:
Dissenting students are anti-nationals.
Concerned citizens are urban naxals.
Migrant labourers are Covid carriers.
Rape victims are nobody.
Protesting farmers are Khalistani.And
Crony capitalists are best friends.— Rahul Gandhi (@RahulGandhi) December 15, 2020
Discussion about this post