ന്യൂഡല്‍ഹി: ഡല്‍ഹി എയിംസില്‍ സമരം ശക്തമാക്കി നഴ്‌സുമാര്‍. ഇതോടെ പോലീസ് ലാത്തി വീശി. സമരം പിന്നീട് സംഘര്‍ഷത്തിലേയ്ക്കും വഴിവെച്ചു. സമരം ബലപ്പെട്ടതോടെ എയിംസിന്റെ പ്രവര്‍ത്തനം ഇന്നും നിലച്ചു. പുതിയ കരാര്‍ നിയമനങ്ങള്‍ അവസാനിപ്പിക്കണമെന്ന ഉറച്ച നിലപാടിലാണ് നഴ്സുമാര്‍.
തീരുമാനം വരുംവരെ ജോലിയില്‍ പ്രവേശിക്കാന്‍ തയാറല്ലെന്ന് നഴ്സുമാര്‍ വ്യക്തമാക്കി. ആറാം ശമ്പള കമ്മീഷന്‍, ഇഎച്ച്എസ് തുടങ്ങിയ എന്നിവ നടപ്പിലാക്കണമെന്നുമാണ് സമരക്കാരുടെ ആവശ്യം. സമരം നടത്തരുതെന്ന് നേരത്തെ എയിംസ് ഡയറക്ടര്‍ ഡോ. രണ്‍ദീപ് ഗുലേറിയ നഴ്സുമാരോട് ആവശ്യപ്പെട്ടിരുന്നു. ജോലിയില്‍ തിരികെ പ്രവേശിക്കാനും കൊവിഡ് മഹാമാരിയെ തടയാന്‍ സഹായിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു.
വാക്സിന്‍ വരുന്നതിന് കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കേ ഇപ്പോള്‍ നഴ്സുമാര്‍ സമരത്തില്‍ പ്രവേശിച്ചത് നിര്‍ഭാഗ്യകരമെന്നും അദ്ദേഹം പ്രതികരിച്ചു. 23 ആവശ്യങ്ങളാണ് നഴ്സസ് യൂണിയന്‍ മുന്നോട്ട് വച്ചിരിക്കുന്നത്. അതില്‍ അധികവും സര്‍ക്കാരും എയിംസ് അധികൃതരും നടപ്പിലാക്കിയതാണെന്നും ഡോ രണ്‍ദീപ് ഗുലേറിയ ചൂണ്ടിക്കാട്ടി. അതേസമയം, സമരം മുന്‍പോട്ട് തന്നെയെന്ന് നഴ്‌സുമാരും പ്രതികരിക്കുന്നു.
Discussion about this post