തീപാറുന്ന പോരാട്ടത്തില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് കേവല ഭൂരിപക്ഷം കടന്നു. 117 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നില്‍. കേവല ഭൂരിപക്ഷത്തിന് 116സീറ്റുകളാണ് വേണ്ട്. ഒപ്പത്തിനൊപ്പമായിരുന്നു കോണ്‍ഗ്രസും ബിജെപിയും.
ആദിവാസി മേഖകളില്‍ നിന്നുള്ള ഫലങ്ങള്‍ പുറത്ത് വന്നതോടെയാണ് കോണ്‍ഗ്രസ് മുന്നിലെത്തിയത്. ബിജെപിക്ക് 101 സീറ്റുകളിലാണ് ലീഡ്. ഏഴ് സീറ്റുകളില്‍ ബിഎസ്്പിക്കാണ് ലീഡ്. ആര്‍ക്കും കേവല ഭൂരിപക്ഷം കിട്ടാത്ത സാഹചര്യത്തില്‍ ബിഎസ്പിയുടെ നിലപാട് നിര്‍ണായകമാകും.
കോണ്‍ഗ്രസുമായി തുടക്കത്തില്‍ സഖ്യചര്‍ച്ചകള്‍ നടത്തിയെങ്കിലും പിന്നീട് ബിഎസ്പി പിന്മാറുകയായിരുന്നു. ദേശീയ രാഷ്ട്രീയ സാഹചര്യത്തില്‍ ബിഎസ്പി കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാണ് സാധ്യത. മറ്റുള്ള ചെറുകക്ഷികള്‍ എട്ട് സീറ്റിലും മുന്നിലാണ്. ഇതില്‍ ഒരു സമാജ് വാദി പാര്‍ട്ടിയാണ് മുന്നിലെന്ന് സൂചനയുണ്ട്. ഈ സാഹചര്യത്തില്‍ 15 വര്‍ഷത്തെ ഭരണത്തിന് മധ്യപ്രദേശില്‍ ബിജെപി അധികാരത്തില്‍നിന്ന് പുറത്താകുമെന്നാണ് സൂചന.
അഞ്ച് സംസ്ഥാന നിയമസഭകളില്‍ ഏറ്റവും കൂടുതല്‍ രാഷ്ട്രീയ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന മധ്യപ്രദേശില്‍ കടുത്ത പോരാട്ടം. കോണ്‍ഗ്രസ് 109 സീറ്റുകളില്‍ ലീഡ് നേടിയപ്പോള്‍ 109 സീറ്റുകളില്‍ ലീഡ് നേടാനെ ബിജെപിക്ക് കഴിഞ്ഞിട്ടുള്ളൂ.
മധ്യപ്രദേശില്‍ ആകെ 230 നിയമസഭ സീറ്റുകളാണുള്ളത്. 35 സീറ്റുകള്‍ പട്ടികജാതി സംവരണ മണ്ഡലങ്ങളും 47എണ്ണം പട്ടികവര്‍ഗ സംവരണ മണ്ഡലങ്ങളും ആണ്. ജനതാപാര്‍ട്ടിയും സംയുക്ത വിദായക് ദളും ഇടക്കാലത്ത് മധ്യപ്രദേശ് ഭരിച്ചു എന്നതൊഴിച്ചാല്‍ ബിജെപി-കോണ്‍ഗ്രസ് സര്‍ക്കാരുകളാണ് മാറി മാറി മധ്യപ്രദേശ് ഭരിച്ചിട്ടുള്ളത്.
ഇങ്ങനെയാണ് മധ്യപ്രദേശില്‍ സംഭവിക്കാറുള്ളതെങ്കിലും 2003 തൊട്ട് കോണ്‍ഗ്രസിന് ഭരണത്തിലെത്താന്‍ കഴിഞ്ഞിട്ടില്ല. ദിഗ്വിജയ് സംിഗ് ആണ് മധ്യപ്രദേശിലെ അവസാനത്തെ കോണ്‍ഗ്രസ് മുഖ്യമന്ത്രി.തുടര്‍ച്ചയായി മൂന്ന് തവണ ശിവരാജ് സിംഗ് ചൗഹാന്റെ നേതൃത്വത്തില്‍ ബിജെപി അധികാരത്തിലെത്തി. നാലാം തവണയും അധികാരത്തിലെത്താനാണ് ബിജെപി ശ്രമിക്കുന്നതെങ്കില്‍ അധികാര വരള്‍ച്ച അവസാനിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം.
Discussion about this post