ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ആര്‍മി കേണലിനെതിരെ പീഡന പരാതി. സുഹൃത്തിന്റെ ഭാര്യയെ പീഡിപ്പിച്ചുവെന്നാണ് കേണലിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെ കേണല്‍ ഒളിവില്‍ പോവുകയും ചെയ്തു.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്. ലഫ്റ്റനന്റ് കേണല്‍ പദവിയില്‍ നിന്ന് കേണലായി സ്ഥാനക്കയറ്റം കിട്ടിയത് ആഘോഷിക്കാന്‍ സൈനിക ഓഫീസര്‍ ശനിയാഴ്ച ഓഫീസര്‍മാരുടെ മെസ്സില്‍ പാര്‍ട്ടി നടത്തിയിരുന്നു. സുഹൃത്തിനെയും അദ്ദേഹത്തിന്റെ റഷ്യന്‍ വംശജയായ ഭാര്യയെും ചടങ്ങിന് ക്ഷണിച്ചു.
പാര്‍ട്ടിക്കിടെ സുഹൃത്തിന് മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി നല്കിയ ശേഷം റഷ്യന്‍ സ്വദേശിയായ യുവതിയെ കേണല്‍ ബലാല്‍സംഗം ചെയ്തുവെന്നാണ് പരാതി. പീഡനം എതിര്‍ത്തപ്പോള്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് യുവതി പരാതിയില്‍ പറയുന്നു. കഴിഞ്ഞ 10 വര്‍ഷമായി ഭര്‍ത്താവിനൊപ്പം ഇന്ത്യയില്‍ താമസിച്ച് വരുകയായിരുന്നു റഷ്യന്‍ സ്വദേശിയായ യുവതി. സംഭവത്തിന് ശേഷം ഒളിവില്‍ പോയ കേണലിനായുള്ള തെരച്ചില്‍ നടത്തി വരികയാണ്.
Discussion about this post