ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടക്കുന്ന കര്‍ഷകപ്രതിഷേധം 20-ാം ദിവസത്തിലേയ്ക്ക് കടക്കവെ, മോഡിക്ക് നിര്‍ദേശങ്ങളുമായി നടന് പ്രകാശ് രാജ്. അഞ്ച് നിര്‍ദേശങ്ങളാണ് പ്രകാശ് രാജ് മോഡിക്ക് നല്‍കുന്നത്. ട്വിറ്ററിലൂടെയാണ് പ്രകാശ് രാജിന്റെ പ്രതികരണം.
കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കണം എന്നു തന്നെയാണ് പ്രകാശ് രാജ് ആദ്യമായി മുന്നോട്ടവെക്കുന്ന നിര്‍ദേശം. അതിനുശേഷം കര്‍ഷകര്‍ക്കൊപ്പം ഇരിക്കണമെന്നും അവരെ കേള്‍ക്കണമെന്നും അദ്ദേഹം പറയുന്നു. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ ശ്രമിക്കണമെന്നും അങ്ങനെ കര്‍ഷകരുടെ വിശ്വാസം നേടിയെടുക്കണമെന്നും പ്രകാശ് രാജ് നിര്‍ദേശിക്കുന്നു.
Dear PRIME MINISTER @narendramodi ji .. REPEAL the forced #FarmerBill2020 ..SIT with our farmers.. HEAR them out .ASSES ground realities.. WIN their TRUST. 🙏🏻🙏🏻🙏🏻 #JustAsking #FarmersProstests #FarmLaws #WeUnitedForFarmers
— Prakash Raj (@prakashraaj) December 14, 2020
‘പ്രിയപ്പെട്ട പ്രധാനമന്ത്രി, അടിച്ചേല്‍പ്പിച്ച് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന കാര്‍ഷികനിയമങ്ങള്‍ പിന്‍വലിക്കുക. കര്‍ഷകരോടൊപ്പം ഇരിക്കൂ. അവരെ കേള്‍ക്കൂ. യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കി വിലയിരുത്തൂ, അവരുടെ വിശ്വാസം നേടിയെടുക്കൂ’ എന്നാണ് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്.
Discussion about this post