ന്യൂഡല്‍ഹി: കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് ഡിസംബര്‍ 14ന് നിരാഹാര സമരമിരിക്കാനൊരുങ്ങുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും. കര്‍ഷകര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് നാളെ ഒരു ദിവസം താനും നിരാഹാരമിരിക്കുമെന്ന് കെജരിവാള്‍ അറിയിച്ചു.
‘കാര്‍ഷിക നിയമത്തില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ നാളെ ഒരു ദിവസത്തെ നിരാഹാര സമരത്തിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. അവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാളെ ഞാനും ഒരു ദിവസത്തെ നിരാഹാരമിരിക്കും,’ കെജരിവാള്‍ പറഞ്ഞു.
ഇതിനു പുറനെ, ആം ആദ്മി പാര്‍ട്ടിയിലെ അംഗങ്ങളോടും കര്‍ഷകരുടെ ഉപവാസ സമരത്തിനൊപ്പം പിന്തുണ പ്രഖ്യാപിച്ച് നിരാഹാരമിരിക്കണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു. കര്‍ഷക സമരത്തെ പിന്തുണച്ച് ഉത്തര്‍പ്രദേശിലെ 75 ജില്ലകളിലെ ആം ആദ്മി പാര്‍ട്ടി ആസ്ഥാനങ്ങളില്‍ പ്രവര്‍ത്തകര്‍ ഉപവാസമനുഷ്ഠിക്കുമെന്ന് പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശില്‍ നിന്നുള്ള രാജ്യസഭാ എംപിയുമായുള്ള സഞ്ജയ് സിംഗ് അറിയിച്ചു.