ചെന്നൈ: പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മ്മിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കമല്ഹാസന്. കൊവിഡ് പശ്ചാത്തലത്തില്‍ ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുമ്പോള്‍ 1000 കോടി രൂപ ചിലവഴിച്ച് പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണെന്ന് കമല്ഹാസന് ചോദിച്ചു. പ്രധാനമന്ത്രി മറുപടി നല്‍കണം എന്നും കമല്‍ ആവശ്യപ്പെട്ടു. ട്വിറ്ററിലൂടെയായിരുന്നു കമല്‍ഹാസന്റെ വിമര്‍ശനം.
ചൈനയിലെ പഴയ ഭരണകാലത്തെ പരാമര്‍ശിച്ചുകൂടിയായിരുന്നു കമലിന്റെ വിമര്‍ശനം. ‘ചൈനയില്‍ വന്മതില് പണിയുമ്പോള്‍ ആയിരക്കണക്കിന് തൊഴിലാളികള്‍ മരിച്ചു വീണു. അന്ന് രാജാവ് തൊഴിലാളികളോടും ജനങ്ങളോടും പറഞ്ഞത് നിങ്ങളെ സംരക്ഷിക്കാനാണ് ഈ മതില് എന്നാണ്.’ കൊവിഡ് കാരണം ജീവിത മാര്‍ഗ്ഗങ്ങള്‍ നഷ്ടപ്പെട്ട് ഇന്ത്യയിലെ പകുതി ജനങ്ങള്‍ പട്ടിണിയോട് പൊരുതുകയാണ്. ആ സമയത്ത് 1000 കോടി രൂപ ചിലവില്‍ പുതിയ പാര്‍ലമെന്റ് മന്ദിരം പണിയുന്നത് ആരെ രക്ഷിക്കാനാണ് – കമല്‍ ട്വിറ്ററില്‍ പറഞ്ഞു.
சீனப்பெருஞ்சுவர் கட்டும் பணியில் ஆயிரக்கணக்கான மக்கள் மடிந்து போனார்கள். மக்களைக் காக்கத்தான் இந்தச் சுவர் என்றார்கள் மன்னர்கள். கொரோனாவால் வாழ்வாதாரம் இழந்து பாதி இந்தியா பட்டினி கிடக்கையில்,ஆயிரம் கோடியில் பாராளுமன்றம் கட்டுவது யாரைக்காக்க?
(1/2)— Kamal Haasan (@ikamalhaasan) December 13, 2020
Discussion about this post