ന്യൂഡല്‍ഹി: അമേരിക്കയുമായുള്ള വ്യാപാരക്കരാറുകള്‍ ഇന്ത്യ വലിയ താത്പര്യത്തോടെയും ഗൗരവത്തോടെയുമാണ് കണ്ടതെന്നും എന്നാല്‍ ട്രംപ് ഭരണകൂടം ഇതിനൊരിക്കലും അര്‍ഹമായ പ്രധാന്യം നല്‍കിയിരുന്നില്ലെന്ന് തുറന്നടിച്ച് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍.
ജനുവരിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥാനമൊഴിയാന്‍ ഇരിക്കുന്നതിടയിലാണ് അദ്ദേഹത്തെ വ്യാപാരക്കരാറുകളില്‍ കുറ്റപ്പെടുത്തി ഇന്ത്യ രംഗത്തെതത്തിയത്. ട്രംപിനെ പൂര്‍ണ്ണമായും തള്ളിപ്പറഞ്ഞിരിക്കുകയാണ്. നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് ഇന്ത്യയുമായുള്ള വ്യാപാര കരാറുകളില്‍ കൂടുതല്‍ ശ്രദ്ധയും താത്പര്യവും കാണിക്കുമെന്ന് കരുതുന്നതായും വിദേശകാര്യ മന്ത്രി ജയശങ്കര്‍ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു.
കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യ- അമേരിക്ക വ്യാപാര കരാറുകളില്‍ നിര്‍ണായകമായ ഒരു വഴിത്തിരിവ് ഉണ്ടാവാത്തതിന്റെ അടിസ്ഥാനത്തിലാണ് ട്രംപ് ഭരണത്തെയും അമേരിക്കന്‍ വ്യാപാര വാണിജ്യ പ്രതിനിധികളെയും കുറ്റപ്പെടുത്തി ജയശങ്കര്‍ രംഗത്തെത്തിയത്.
ഇന്ത്യന്‍ ചേമ്പര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ 93ാമത് വാര്‍ഷിക സമ്മേളനത്തിലാണ് ഇന്ത്യയും അമേരിക്കയും തമ്മില്‍ നിര്‍ണായകമായി ഒരു വ്യപാരകരാര്‍ ഉരുത്തിരിഞ്ഞു വരാത്തതിന് ഡൊണാള്‍ഡ് ട്രംപിനെ ജയശങ്കര്‍ കുറ്റപ്പെടുത്തിയത്.
Discussion about this post