ചെന്നൈ: കൊല്‍ക്കത്ത നെറ്റ് റൈഡേഴ്സിന്റെ ‘സ്പിന്നര്‍’ വരുണ്‍ ചക്രവര്‍ത്തി വിവാഹിതനായി. ഏറെ നാളായി സൗഹൃദത്തിലായിരുന്ന നേഹ ഖേദേക്കറാണ് വധു. ശനിയാഴ്ച ചെന്നൈയിലായിരുന്നു വിവാഹം. ഈ വര്‍ഷം ആദ്യം വരുണിന്റെ വിവാഹം തീരുമാനിച്ചതായിരുന്നു. എന്നാല്‍ കൊവിഡ് വ്യാപനത്തെ തു
ടര്‍ന്ന് ചടങ്ങുകള്‍ മാറ്റിവെയ്ക്കുകയായിരുന്നു.
തിരുവനന്തപുരത്തെ ബിഎസ്എന്‍എല്‍ ചീഫ് ജനറല്‍ മാനേജര്‍ വിനോദ് ചക്രവര്‍ത്തിയുടെയും ഹേമമാലിനിയുടെയും മകനാണ് വരുണ്‍. കേരളത്തില്‍ വേരുകളുള്ള കുടുംബമാണ് വരുണിന്റേത്. അച്ഛന് വിനോദ് ചക്രവര്‍ത്തിയുടെ അമ്മ മലയാളിയാണ്. സ്വദേശം മാവേലിക്കര.
നേരത്തെ ഐപിഎല്ലിലെ മികച്ച പ്രകടനത്തിനു പിന്നാലെ ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനത്തിലെ ട്വന്റി 20 ടീമിലേക്ക് വരുണ്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ പരിക്കിനെ തുടര്‍ന്ന് താരത്തിന് അവസരം നഷ്ടമാകുകയായിരുന്നു.
ഐപിഎല്ലില്‍ കെകെ ആറിനായി 13 കളിയില്‍ നിന്ന് 17 വിക്കറ്റുകള്‍ വരുണ്‍ വീഴ്ത്തിയിരുന്നു. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്.
Discussion about this post