പാറ്റ്ന: ബീഹാര്‍ സ്വദേശികളായ ഇമ്രാന് ഹാഷ്മിയുടെയും സണ്ണി ലിയോണിയുടെയും മകന് എന്ന് അഡ്മിറ്റ് കാര്‍ഡില്‍ രേഖപ്പെടുത്തിയ വിദ്യാര്‍ത്ഥിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മാധ്യമ ശ്രദ്ധ നേടിയിരുന്നു.വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കളുടെ സ്ഥാനത്ത് സിനിമ താരങ്ങളായ ഇമ്രാന് ഹാഷ്മിയുടെയും സണ്ണി ലിയോണിയുടെയും പേരുകള്‍ വന്നതാണ് വാര്‍ത്തയായത്.
ഈ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇപ്പോള്‍ താരങ്ങള്‍. ഈ കുട്ടികള്‍ മനോഹരമാണ്….ഇത് വലിയ സ്വപ്നത്തിലേക്കുള്ള വഴിയാണ് സണ്ണി ട്വിറ്ററില്‍ പൊട്ടിച്ചിരിയോടെ കുറിച്ചു.
”ഞാന്‍ സത്യം ചെയ്യുന്നു,അവന് എന്റേതല്ലെന്ന് ‘ എന്ന് വാര്‍ത്ത റീട്വീറ്റ് ചെയ്ത് ഇമ്രാന് ഹാഷ്മിയും ട്വിറ്ററില്‍ കുറിച്ചു.
This kids awsome !!!!! Way to dream big :)))))))) XO hahahaha https://t.co/VEkTnsv4VT
— sunnyleone (@SunnyLeone) December 12, 2020
ബിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡിലാണ് ഇമ്രാന് ഹാഷ്മിയെയും സണ്ണി ലിയോണിനെയും മാതാപിതാക്കളായി കാണിച്ചത്. വടക്കന്‍ ബീഹാര്‍ പട്ടണമായ മുസാഫര്‍പൂരിലെ താമസക്കാരായാണ് ഇരുവരെയും കാണിച്ചത്.
I swear he ain’t mine 🙋🏼♂️ https://t.co/ARpJfqZGLT
— Emraan Hashmi (@emraanhashmi) December 9, 2020
വിദ്യാര്‍ത്ഥിയുടെ അഡ്മിറ്റ് കാര്‍ഡില്‍ മാതാപിതാക്കളുടെ പേരിന്റെ സ്ഥാനത്ത് താരങ്ങള്‍ വന്ന സംഭവത്തില്‍ ഭീം റാവു അംബേദ്കര്‍ ബീഹാര്‍ സര്‍വകലാശാല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ഈ തെറ്റിന് ഒരു പക്ഷെ വിദ്യാര്‍ത്ഥി തന്നെ ഉത്തരവാദിയാകാം. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍നടപടികള്‍ സ്വീകരിക്കും,” സര്‍വകലാശാല രജിസ്ട്രാര്‍ രാം കൃഷ്ണ താക്കൂര്‍ പറഞ്ഞു. അഡ്മിറ്റ് കാര്‍ഡില്‍ അച്ചടിച്ച ആധാര്‍ കാര്‍ഡ് നമ്പറിന്റെയും മൊബൈല്‍ നമ്പറിന്റെയും സഹായത്തോടെ വിദ്യാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് യൂണിവേഴ്സിറ്റി അധികാരികള്‍.
Discussion about this post