ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിന് ഇടയില്‍ 30,254 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 98,57,029 ആയി ഉയര്‍ന്നു. ഇതില്‍ മൂന്നരലക്ഷത്തോളം പേര് മാത്രമാണ് ഇപ്പോള്‍ ചികിത്സയിലുള്ളത്. നിലവില്‍ 3,56,546 പേരാണ് ചികിത്സയില്‍ കഴിയുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ മാത്രം രോഗമുക്തി നേടിയത് 33,136 പേരാണ്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 93,57,464 ആയി. രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നുവെന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഇന്നലെ രാജ്യത്ത് ആകെ 391 പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,43,019 ആയി.