ന്യൂഡല്‍ഹി: കര്‍ഷക പ്രക്ഷോഭം രാജ്യം മുഴുവന്‍ ആളിപ്പടരുകയാണ്. ചര്‍ച്ചയ്ക്ക് തയ്യാറാണ് എന്ന് പറയുന്നതല്ലാതെ കര്‍ഷകരുടെ ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കേന്ദ്രം ഇതുവരെ തയ്യാറായിട്ടില്ല. അതിനാല്‍ പ്രതിരോധിക്കാനുറച്ച് കര്‍ഷകര്‍ മുന്നോട്ട് നീങ്ങുകയാണ്.
ഇന്ന് ഡല്‍ഹി- ജയ്പ്പൂര്‍ ദേശീയ പാത ഉപരോധിക്കുമെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. പഞ്ചാബില്‍ നിന്നും മുപ്പതിനായിരം കര്‍ഷകര്‍കൂടി ഇന്ന് ഡല്‍ഹിയിലേക്ക് പുറപ്പെടും. രാജാസ്ഥാനില്‍ നിന്നുള്ള കര്‍ഷകരും ഡല്‍ഹിയില്‍ അണിനിരക്കും. എന്നാല്‍ വെറും കൈയ്യോടെയല്ല കര്‍ഷകര്‍ രാജ്യ തലസ്ഥാനത്തേക്ക് വരുന്നത്.
തങ്ങളുടെ വീട്ടിലെ കാളകളേയും പശുക്കളേയും കൂട്ടിയാണ് കര്‍ഷകര്‍ സമര വീഥീയിലേക്കെത്തുന്നത്. രാജസ്ഥാനില്‍ നിന്നും നൂറോളം ട്രക്കുകള്‍ എത്തും. സമരത്തിന് ശക്തി പകരാന്‍ രാജ്യത്തെ തൊഴിലാളി സമൂഹത്തോടും സ്ത്രീകളോടും ഡല്‍ഹിയിലെ അതിര്‍ത്തി തെരുവുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ആഹ്വാനം ചെയ്ത് കഴിഞ്ഞു.
പ്രക്ഷോഭം 18-ാം ദിനത്തിലെത്തി നില്‍ക്കുമ്പോള്‍ പുതിയ കര്‍ഷക നിയമങ്ങള്‍ പിന്‍വലിക്കാതെ സമരത്തില്‍ നിന്ന് പിന്മാറാന്‍ തയ്യാറല്ലെന്ന് ഉറച്ച് തന്നെയാണ് കര്‍ഷകര്‍ നില്‍ക്കുന്നത്.കേന്ദ്രത്തിന്റെ അയഞ്ഞ സമീപനത്തോടെ രാജ്യവ്യാപകരമായി സമരം കടുപ്പിക്കാനുറച്ച് തന്നെയാണ് കര്‍ഷക സംഘടനകള്‍.
കഴിഞ്ഞ ദിവസങ്ങളില്‍ പ്രക്ഷോഭം കടുപ്പിക്കുന്നതിന്റെ ഭാഗമായി ടോള്‍ നല്‍കില്ലെന്നും ടോള്‍പ്ലാസകള്‍ ഉപരോധിക്കുമെന്നും കര്‍ഷകര്‍ പ്രഖ്യാപിച്ചിരുന്നു. ഇങ്ങനെ പടിപടിയായി പ്രക്ഷോഭം ശക്തമാക്കുകയാണ് കര്‍ഷകര്‍. കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണ്.
എന്നാല്‍ അ തിന് മുമ്പ് പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യമാണ് കര്‍ഷകര്‍ മുന്നോട്ട് വെയ്ക്കുന്നത്. ഈ മാസം പതിനാലിന് സിംഘു അതിര്‍ത്തിയില്‍ നിരാഹാരമിരിക്കുമെന്ന പ്രഖ്യാപനവും കര്‍ഷകര്‍ നടത്തിക്കഴിഞ്ഞു.
Discussion about this post