രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും ശിശു മരണം; മൂന്ന് ദിവസത്തിനിടെ 12 കുട്ടികള്‍ മരിച്ചു

rajasthan, kota, newbornies, died | bignewslive

ജയ്പൂര്‍: രാജസ്ഥാനിലെ കോട്ടയില്‍ വീണ്ടും ശിശു മരണം. സര്‍ക്കാര്‍ ആശുപത്രിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് നവജാതശിശുക്കള്‍ കൂടി മരിച്ചതോടെ മൂന്ന് ദിവസത്തിനിടെ മരിച്ച നവജാത ശിശുക്കളുടെ എണ്ണം 12 ആയി.

കോട്ടയിലെ ജെകെ ലോണ്‍ ആശുപത്രിയിലാണ് ശിശു മരണം നടന്നത്. ബുധനാഴ്ചയും വ്യാഴാഴ്ചയുമായി ഒമ്പത് കുട്ടികള്‍ ആണ് ഇവിടെ മരിച്ചത്. ഇതേ ആശുപത്രിയില്‍ കഴിഞ്ഞ വര്‍ഷവും നവജാതശിശുക്കള്‍ മരിച്ചിരുന്നു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതിന് ഇടയിലാണ് വീണ്ടും കൂട്ട ശിശു മരണം ഉണ്ടായിരിക്കുന്നത്.

ഒന്ന് മുതല്‍ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. രാജസ്ഥാന്‍ ആരോഗ്യമന്ത്രി രഘു ശര്‍മ സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടു. അതേസമയം എല്ലാ ശിശുമരണങ്ങളും സ്വാഭാവികമരണങ്ങള്‍ മാത്രമായിരുന്നെന്നും, അണുബാധയടക്കം യാതൊരു തരത്തിലുള്ള അസ്വാഭാവികതയും സംഭവിച്ചിട്ടില്ലെന്നുമാണ് ആശുപത്രി സൂപ്രണ്ട് സുരേഷ് ദുലാര അവകാശപ്പെടുന്നത്.

മിക്ക കുട്ടികളും മരിച്ചത് ജന്മനാ ഉണ്ടായ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ്. അസ്വാഭാവികതയില്ല എന്നും ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോള്‍ത്തന്നെ മൂന്ന് കുട്ടികള്‍ മരിച്ചിരുന്നുവെന്നും സൂപ്രണ്ട് ആരോഗ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

Exit mobile version