നടി ആര്യ ബാനര്‍ജിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

arya banerjee | big news live

കൊല്‍ക്കത്ത: ബംഗാളി നടി ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. വെള്ളിയാഴ്ചയാണ് താരത്തെ ബെഡ്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

പോലീസെത്തി വാതില്‍ തകര്‍ത്ത് അകത്ത് കയറി നോക്കിയപ്പോഴാണ് താരത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആര്യ ബാനര്‍ജിയുടെ മൂക്കില്‍ നിന്നും രക്തം വന്നതിന്റെ പാടുകള്‍ ഉണ്ടെന്നും ഛര്‍ദ്ദിച്ചിരുന്നതായും ഫോറന്‍സിക് വിദഗ്ധര്‍ പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി അയച്ചു.

arya banerjee | big news live
അപ്പാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുകയായിരുന്ന ആര്യ ആരോടും അടുപ്പം സൂക്ഷിച്ചിരുന്നില്ലെന്നാണ് വീട്ടുജോലിക്കാരി പോലീസിനോട് പറഞ്ഞത്. ഒരു നായകുട്ടി മാത്രമാണ് കൂടെയുള്ളത്. ആര്യയുടെ സഹോദരി സിംഗപ്പൂരിലാണ് സ്ഥിര താമസം. റൂമില്‍ നിന്നും നിരവധി ഒഴിഞ്ഞ മദ്യക്കുപ്പികളും കണ്ടെത്തിയിട്ടുണ്ട്.

അന്തരിച്ച സിത്താര്‍ കലാകാരന്‍ നിഖില്‍ ബാനര്‍ജിയുടെ മകളാണ് ആര്യ. ദേവദത്ത ബാനര്‍ജിയെന്നാണ് ആര്യയുടെ യഥാര്‍ത്ഥ പേര്. വിദ്യാ ബാലന്‍ നായികയായി എത്തിയ ഡേര്‍ട്ടി പിക്ചറാണ് ആര്യയുടെ ശ്രദ്ധേയ ചിത്രം. ചിത്രത്തില്‍ ഷക്കീല എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്.

Exit mobile version