ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30005 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു.
വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 442 പേരാണ് മരിച്ചത്. ഇതോടെ മരണസംഖ്യ 1,42,628 ആയി ഉയര്‍ന്നു. അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 33,494 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 93,24,328 ആയി ഉയര്‍ന്നു.
നിലവില്‍ രാജ്യത്ത് 3,59,819 ആക്ടീവ് കേസുകളാണ് ഉള്ളത്. അതേസമയം ആഗോളതലത്തില്‍ വൈറസ് ബാധിതരുടെ എണ്ണം ഏഴ് കോടി കടന്നു. 7,01,31,911 പേര്‍ക്കാണ് ലോകത്താകമാനം ഇതുവരെ രോഗം സ്ഥിരീകരിച്ചത്. വൈറസ് ബാധമൂലം ഇതുവരെ 15,92,486 പേരാണ് മരിച്ചത്.
With 30,005 new #COVID19 infections, India's total cases rise to 98,26,775
With 442 new deaths, toll mounts to 1,42,628. Total active cases at 3,59,819.
Total discharged cases at 93,24,328 with 33,494 new discharges in the last 24 hours. pic.twitter.com/lTqW5q7Mv9
— ANI (@ANI) December 12, 2020
Discussion about this post