ലഖ്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോഡി കാണിച്ച ഏറ്റവും വലിയ മണ്ടത്തരം നോട്ട് നിരോധനമാണെന്ന് താന്‍ കരുതിയിരുന്നെങ്കിലും അതല്ല യോഗി ആദിത്യനാഥിനെ യുപി മുഖ്യമന്ത്രിയാക്കിയതാണ് വലിയ മണ്ടത്തരമെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് ശേഖര്‍ ഗുപ്ത. ഹിന്ദുസ്ഥാന്‍ ടൈംസ് പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് അദ്ദേഹം യോഗിയെ കൊട്ടി മോഡിയെ പരിഹസിച്ചിരിക്കുന്നത്. മോഡിയുടെ രാഷ്ട്രീയഭാവിതന്നെ യോഗി ഇല്ലാതാക്കാന്‍ ഇടയുണ്ടെന്നും അദ്ദേഹം പറയുന്നു.
സംസ്ഥാന രാഷ്ട്രീയത്തില്‍ ബിജെപിയുടെ പ്രചാരണമുഖമായി യോഗി ആദിത്യനാഥ് മാറിക്കഴിഞ്ഞുവെന്നത് സത്യമാണ്. എന്നാല്‍, അതുകൊണ്ടൊന്നും വോട്ട് സമാഹരിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നില്ല. യോഗിയെ കണ്ടല്ല യുപി നിയമസഭാ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചത്.
സ്വന്തം അണികളെ വിലകുറഞ്ഞ വിദ്വേഷപ്രചാരണങ്ങളിലൂടെ ഇളക്കിവിടാന്‍ മാത്രം കഴിയുന്ന നേതാവാണ് യോഗി. ഇത് ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുക. ലാഹോറില്‍ ദുരന്തമുണ്ടായാല്‍ പെഷവാറിലും അത് പ്രതിഫലിക്കുമെന്നൊരു പഞ്ചാബി ചൊല്ലുണ്ടെന്നും യോഗിയുടെ രീതികള്‍ മോഡിയ്ക്ക് തിരിച്ചടിയാകുമെന്നുമാണ് ശേഖര്‍ ഗുപ്തയുടെ വാദം.
Discussion about this post