തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിയ്ക്ക് കനത്ത തിരിച്ചടി! ഛത്തീസ്ഗഢില്‍ മേല്‍ക്കൈ ഉറപ്പിച്ച് കോണ്‍ഗ്രസ്

ഇതോടെ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന വ്യക്തമായ ചിത്രമാണ് ലഭിക്കുന്നത്.

ന്യൂഡല്‍ഹി: തുടര്‍ച്ചയായ നാലാം തവണയും ഭരണ തുടര്‍ച്ച പ്രതീക്ഷിച്ച ബിജെപിയ്ക്ക് ആശങ്ക ഉണര്‍ത്തി ഫലസൂചനകള്‍. കനത്ത തിരിച്ചടിയാണ് ബിജെപിയ്ക്ക് ലഭിക്കുന്നത്. കോണ്‍ഗ്രസ് 50 സീറ്റില്‍ മുന്നി്ട് നില്‍ക്കുമ്പോള്‍ ബിജെപി 30 എന്ന സീറ്റിലാണ് നില്‍ക്കുന്നത്. ഇതോടെ ഛത്തീസ്ഗഢില്‍ കോണ്‍ഗ്രസ് അധികാരത്തിലേറുമെന്ന വ്യക്തമായ ചിത്രമാണ് ലഭിക്കുന്നത്.

ഛത്തീസ്ഗഢിലെ പ്രഥമ മുഖ്യമന്ത്രിയും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവുമായിരുന്ന അജിത് ജോഗി ഛത്തീസ്ഗഢ് ജനതാ കോണ്‍ഗ്രസ് എന്ന പാര്‍ട്ടിയുമായാണ് ഈ തെരഞ്ഞെടുപ്പിനെ നേരിട്ടതെങ്കിലും ആദ്യ ഫല സൂചന അവര്‍ക്ക് ആശ്വാസമേകുന്നതാണ്. ഇത്തവണ മത്സരത്തിനിറങ്ങിയതെങ്കിലും ഈ സഖ്യം എത്രത്തോളം സ്വാധീനമുണ്ടാക്കുമെന്നാണ് ഏവരും ഉറ്റ് നോക്കുന്നത്.

Exit mobile version