ലഖ്നൗ: യുവതി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തു. ജോലി സ്ഥലത്തേക്ക് മടങ്ങിയപ്പോയ ഭര്‍ത്താവ് തന്നെ ഒപ്പം കൂട്ടാത്തതിന്റെ മനോവിഷമത്തിലാണ് ഇരുപത്തിയാറുകാരി സിന്ദൂരം കഴിച്ച് ആത്മഹത്യ ചെയ്തത്. ഉത്തര്‍പ്രദേശിലാണ് സംഭവം.
ഭഡോഹി സ്വദേശിയായ സരസ്വതി ദേവി എന്ന യുവതിയാണ് സിന്ദൂരം അമിതമായി കഴിച്ച് ജീവനൊടുക്കിയത്. യുവതിയുടെ ഭര്‍ത്താവ് വികാസ് ബിന്ദ് സൂറത്തിലാണ് ജോലി ചെയ്യുന്നത്. തിരികെ ജോലി സ്ഥലത്തേക്ക് മടങ്ങുമ്പോള്‍ ഒപ്പം കൂട്ടണമെന്ന് യുവതി പറഞ്ഞിരുന്നു.
എന്നാല്‍ ഇതിന് ഭര്‍ത്താവ് തയാറായില്ല. രണ്ടര വയസുള്ള മകളെയും നോക്കി വീട്ടിലിരിക്കാനാണ് ഭര്‍ത്താവ് ആവശ്യപ്പെട്ടതെന്ന് പൊലീസ് പറയുന്നു. ഭര്‍ത്താവ് മടങ്ങിയതിനു പിന്നാലെ നെറ്റിയില്‍ അണിയാന്‍ വാങ്ങിയ സിന്ദൂരം യുവതി കഴിക്കുകയായിരുന്നു.
അമിത അളവില്‍ സിന്ദൂരം ശരീരത്തിലെത്തിയതോടെ യുവതി ഗുരുതരാവസ്ഥയിലായി. ലെഡ്-മെര്‍ക്കുറി മിശ്രിതം അടങ്ങിയ സിന്ദൂരം അമിത അളവില്‍ കഴിച്ചതാണ് യുവതിയുടെ ജീവനെടുത്തതെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
ഭര്‍ത്താവിന്റെ അവഗണനയും മാനസിക പീഡനവും സഹിക്കാതെയാണ് യുവതിയുടെ ആത്മഹത്യയെന്നു ബന്ധുക്കള്‍ ആരോപിക്കുന്നു.
Discussion about this post