ന്യൂഡല്‍ഹി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ സൂചനകളില്‍ കോണ്‍ഗ്രസിനാണ് മുന്നേറ്റം. എക്‌സിറ്റ് പോള്‍ ഫലം ശരിവെയ്ക്കുന്ന നിലയിലാണ് ലീഡ് നിലകള്‍. ഇതോടെ ബിജെപിയുടെ പ്രതീക്ഷകള്‍ താളംതെറ്റുകയാണ്.
മധ്യപ്രദേശ്, രാജസ്ഥാന്‍ , ഛത്തീസ്ഘണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ഇഞ്ചോടിച്ച് പോരാട്ടമാണ് നടക്കുന്നത്. തെലങ്കാനയില്‍ കോണ്‍ഗ്രസ് സഖ്യവും ടിആര്‍എസും ഒപ്പത്തിനൊപ്പം ലീഡു ചെയ്യുന്നു. മിസോറാമിലും ആദ്യ സൂചനപ്രകാരം കോണ്‍ഗ്രസ് മുന്നിലാണ്. ഒരു സ്വതന്ത്രനും ലീഡ് ചെയ്യുന്നു. ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബിജെപി പിന്നോട്ട് പോകുന്ന നിലയിലാണ്.
5 സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞടുപ്പിന്റെ ഫലം കോണ്‍ഗ്രസിനും ബിജെപിക്കും ഒരു പോലെ നിര്‍ണ്ണായകമാണ്. രാജസ്ഥാന്‍ മധ്യപ്രദേശ്, ചത്തീസ്ഗഡ്, മിസോറാം, തെലുങ്കാന എന്നീ 5 സംസ്ഥാനങ്ങളിലേക്കുള്ള നിയമസഭാ തിരഞെഞെടുപ്പാണ് കഴിഞ്ഞ രണ്ടു മാസങ്ങളിലായി നടന്നത്. നിലവില്‍ ബിജെപി അധികാരത്തിലിരിക്കുന്ന രാജസ്ഥാന്‍ മധ്യപ്രദേശ്,ചത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങള്‍ കോണ്‍ ഗ്രസിനും ബിജെപിയ്ക്കും ഒരു പോലെ നിര്‍ണ്ണായകമാണ്.
Discussion about this post